‘റെഡ് വീക്ക് 2022’: പീഡിപ്പിക്കപ്പെട്ട ക്രൈസ്തവരോടുള്ള ബഹുമാനാർത്ഥം ലോകമെമ്പാടുമുള്ള ദൈവാലയങ്ങൾ ചുവപ്പ് നിറത്തിൽ പ്രകാശിപ്പിക്കും

ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കത്തീഡ്രലുകളും ദൈവാലയങ്ങളും സ്മാരകങ്ങളും ചുവപ്പ് നിറത്തിൽ പ്രകാശിപ്പിക്കും. എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് (ACN) പൊന്തിഫിക്കൽ ഫൗണ്ടേഷൻ എല്ലാ വർഷവും സംഘടിപ്പിക്കുന്ന ‘റെഡ് വീക്ക് 2022’ എന്ന ഈ സംരംഭം നവംബർ 16 മുതൽ 23 വരെ നടക്കും.

ഓസ്‌ട്രേലിയ, കൊളംബിയ, യുണൈറ്റഡ് കിംഗ്‌ഡം, ജർമ്മനി, മെക്‌സിക്കോ തുടങ്ങി നിരവധി രാജ്യങ്ങളിലെ കെട്ടിടങ്ങൾ, പള്ളികൾ, സ്മാരകങ്ങൾ എന്നിവ ചുവപ്പ് നിറത്തിൽ പ്രകാശിപ്പിക്കും. പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്കായി പ്രത്യേക പ്രാർത്ഥനകൾ, സമ്മേളനങ്ങൾ, വിശുദ്ധ കുർബാന, തുടങ്ങിയവയും ഉണ്ടായിരിക്കും.

നവംബർ 16- ന് ‘പീഡിപ്പിക്കപ്പെട്ടവരെ മറന്നോ?’ എന്ന അവതരണത്തോടെ ‘റെഡ് വീക്ക് 2022’ ഉദ്ഘാടനം ചെയ്യും. വിശ്വാസത്തിനു വേണ്ടി അടിച്ചമർത്തപ്പെട്ട ക്രിസ്ത്യാനികളെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് (2020-2022) അവതരിപ്പിക്കും. ഓരോ രണ്ട് വർഷത്തിലും പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളുടെ ആഗോളതലത്തിലുള്ള സാഹചര്യത്തെ ഈ രേഖ അഭിസംബോധന ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.