കായിക വിനോദങ്ങളും പരസ്യങ്ങളും അനധികൃത കുടിയേറ്റത്തിന് പ്രേരണയാകുന്നു: ബിഷപ്പ് മിഗുവൽ ഏഞ്ചൽ

ആഫ്രിക്കയിൽ നിന്നുള്ള കുടിയേറ്റത്തിലേക്ക് ജനങ്ങളെ നയിക്കുന്ന ഭയാനകമായ യാഥാർത്ഥ്യങ്ങളിലേക്ക് വെളിച്ചം വീശുകയും ദാരിദ്ര്യത്തെ നേരിടാനും പാശ്ചാത്യ സമൃദ്ധിയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ഇല്ലാതാക്കാനും ആഹ്വാനം ചെയ്ത് ബിഷപ്പ് മിഗുവൽ ഏഞ്ചൽ എൻഗ്വേമ ബീ. എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് (എസിഎൻ) ആസ്ഥാനത്ത് നടത്തിയ പ്രസംഗത്തിൽ ആണ് ഇക്വറ്റോറിയൽ ഗിനിയയിലെ എബിബെയിൻ രൂപതയിലെ ബിഷപ്പ് ആയ ഇദ്ദേഹം ഇപ്രകാരം ആഹ്വാനം ചെയ്‌തത്‌.

കുടിയേറ്റത്തിന്റെ പ്രധാന പ്രേരകശക്തി ദാരിദ്ര്യമാണെന്ന് പറഞ്ഞ ബിഷപ്പ് എൻഗ്വേമ, അഴിമതിയും ബ്യൂറോക്രാറ്റിക് തടസ്സങ്ങളും പ്രധാന തടസ്സങ്ങളാകുന്ന സഹായ വിതരണത്തിന്റെ കാര്യക്ഷമതയില്ലായ്മയെക്കുറിച്ച് വിലപിച്ചു. ദുർബലരായ ജനങ്ങളെ നേരിട്ട് സഹായിക്കുന്നതിന് സഭ, വനിതാ അസോസിയേഷനുകൾ, യൂത്ത് ഫൗണ്ടേഷനുകൾ തുടങ്ങിയ പ്രാദേശിക സ്ഥാപനങ്ങൾക്ക് പിന്തുണ അഭ്യർത്ഥിച്ചുകൊണ്ട് അദ്ദേഹം അടിത്തട്ടിലൂടെയുള്ള സമീപനത്തിനായി വാദിച്ചു.

പാശ്ചാത്യ സമ്പന്നതയെക്കുറിച്ചുള്ള തെറ്റായ മിഥ്യാധാരണകൾ നിലനിർത്തുന്നതിൽ സ്പോർട്ട്സിന്റെയും പരസ്യത്തിന്റെയും പങ്കിനെ ബിഷപ്പ് അപലപിച്ചു. കുടിയേറ്റക്കാർ അഭിമുഖീകരിക്കുന്ന വെല്ലുവിളികളുടെ യാഥാർത്ഥ്യബോധമുള്ള ചിത്രം മനസ്സിലാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു, കഠിനമായ യാത്രയും, അതിലെ വെല്ലുവിളികളും നേരിട്ട് ലക്ഷ്യത്തിലെത്തുന്നവരെ സമൂഹത്തിൽ ഉൾച്ചേർക്കാൻ വേണ്ട നീണ്ട പ്രക്രിയയെയും അദ്ദേഹം തുറന്നു കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.