റിപ്പബ്ലിക് ഓഫ് താജിക്കിസ്ഥാൻ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി മാർപാപ്പ

റിപ്പബ്ലിക് ഓഫ് താജിക്കിസ്ഥാൻ പ്രസിഡൻ്റ് ഇമോമാലി റഹ്‌മോനെയുമായി വത്തിക്കാനിൽ വച്ച് കൂടിക്കാഴ്ച നടത്തി ഫ്രാൻസിസ് മാർപാപ്പ. ഏപ്രിൽ 26-ന് നടന്ന കൂടിക്കാഴ്ചക്ക് ശേഷം പ്രസിഡൻ്റ് റഹ്‌മോൻ, കർദ്ദിനാൾ സ്റ്റേറ്റ് സെക്രട്ടറി പിയട്രോ പരോളിൻ, സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായുള്ള ബന്ധത്തിന്റെ സെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഗറിനെയും സന്ദർശിച്ചു.

സ്റ്റേറ്റ് സെക്രട്ടേറിയറ്റിൽ നടന്ന ചർച്ചയിൽ പരിശുദ്ധ സിംഹാസനവും താജിക്കിസ്ഥാനും തമ്മിലുള്ള നല്ല ബന്ധത്തെ നേതാക്കൾ അനുസ്മരിച്ചു. അതേസമയം രാജ്യത്തിന്റെ ചില രാഷ്ട്രീയ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ചുള്ള കാര്യങ്ങളും ചർച്ച ചെയ്തതായി ഹോളി സീ പ്രസ് ഓഫീസ് വെളിപ്പെടുത്തി. ലോകത്തിൽ സമാധാനവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിന് ജനങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള സംഭാഷണത്തിന്റെയും പരസ്പര ധാരണയുടെയും പ്രാധാന്യത്തിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അനുസ്മരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.