ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനെക്കുറിച്ചുള്ള ജി 7 സെഷനിൽ പങ്കെടുക്കാൻ ഫ്രാൻസിസ് പാപ്പ

ഇറ്റലിയിലെ തെക്കൻ പുഗ്ലിയ മേഖലയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനെ (എ.ഐ) കുറിച്ചുള്ള സെഷനിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കുമെന്ന് പരിശുദ്ധ സിംഹാസനം സ്ഥിരീകരിച്ചു. ജൂൺ 13 മുതൽ 15 വരെ പുഗ്ലിയയിലെ ബോർഗോ എഗ്നാസിയയിൽ നടക്കുന്ന ഉച്ചകോടിയിൽ പരിശുദ്ധ പിതാവിന്റെ പങ്കാളിത്തം സ്ഥിരീകരിച്ചത് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ പ്രഖ്യാപനത്തെ തുടർന്നാണ്.

“ചരിത്രത്തിൽ ആദ്യമായാണ് ഒരു മാർപാപ്പ ജി 7-ന്റെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത്. ഇറ്റലിയുടെ ക്ഷണം സ്വീകരിച്ചതിന് പരിശുദ്ധ പിതാവിന് ഞാൻ ഹൃദയപൂർവ്വം നന്ദി പറയുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യം നമ്മുടെ രാജ്യത്തെയും മുഴുവൻ ജി 7 അംഗങ്ങളെയും സന്തോഷത്തിലാക്കും. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന് റെഗുലേറ്ററി, നൈതിക, സാംസ്കാരിക ചട്ടക്കൂട് നിർവചിക്കുന്നതിന് മാർപ്പാപ്പയുടെ സാന്നിധ്യം നിർണായക സംഭാവന നൽകുമെന്ന് എനിക്ക് ബോധ്യമുണ്ട്” – പ്രധാനമന്ത്രി വെളിപ്പെടുത്തി.

അമേരിക്ക, കാനഡ, ഫ്രാൻസ്, ബ്രിട്ടൺ, ജർമ്മനി, ജപ്പാൻ എന്നീ രാജ്യങ്ങളാണ് ഈ ഉച്ചകോടിയിൽ ഉള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.