1 ഒക്ടോ.: മത്താ 18:1-5 ശിശുക്കളെപ്പോലെയാവുക

സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാനുള്ള മാര്‍ഗ്ഗം ശിശുവിനെപ്പോലെ ആകുക എന്നതാണ് (18:3). ഏറ്റവും കൂടുതല്‍ വിശ്വാസവും ശരണവും മാതാപിതാക്കളില്‍ അര്‍പ്പിക്കുന്നത് ശിശുവാണ്. അതുപോലെ വിശ്വാസവും ശരണവും ദൈവത്തില്‍ അര്‍പ്പിക്കുന്നവനാണ് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നത്. ദൈവത്തിന്റെ കരുതലില്‍ ശരണപ്പെടുകയും പിതാവ് കൂടെയുണ്ടെന്ന് തുടര്‍ച്ചയായി വിശ്വസിക്കുകയും ചെയ്യുക. അങ്ങനെ വിശ്വസിക്കുകയും ജീവിക്കുകയും ചെയ്ത ഒരു പുണ്യവതിയുടെ തിരുനാള്‍ നാം ഇന്ന് ആഘോഷിക്കുന്നു- വിശുദ്ധ കൊച്ചുത്രേസ്യയുടെ. ശൈശവത്തിന്റെ നിര്‍മ്മലതയിലാണ് സ്‌നേഹവും കാരുണ്യവും അതിന്റെ പൂര്‍ണതയില്‍ അനുഭവിക്കാന്‍ സാധിക്കുക: ദൈവത്തിന്റേതാണെങ്കിലും  മനുഷ്യരുടേതാണെങ്കിലും. വി. കൊച്ചുത്രേസ്യായ്ക്ക് അതിന് സാധിച്ചിരുന്നു. നമുക്ക്  അതിന് സാധ്യമാകട്ടെ.
1 ശ സ്ലീവാ മൂന്നാം ശനി
2തിമോ 4: 6-8 നീതിയുടെ കിരീടം.
മത്താ 26:6-13 ബഥാനിയായിലെ തൈലാഭിഷേകം.
വി. കൊച്ചുത്രേസ്യ ക. മ.
നിയ 32:8-12 കര്‍ത്താവിന്റെ ഓഹരി.
ഏശ 66:12-18 (66:1224) അമ്മയെപ്പോലെ ആശ്വസിപ്പിക്കുന്ന ദൈവം.
എഫേ 3:14-19 മിശിഹായുടെ സ്‌നേഹം നമ്മുടെ ശക്തി.
മത്താ 18:1-5 ശിശുക്കളെപ്പോലെയാവുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.