ലത്തീൻ: ഏപ്രിൽ 27 ശനി, യോഹ. 14: 7-14 ക്രിസ്തുവിന്റെ പ്രാർഥന

“എന്റെ നാമത്തില്‍ നിങ്ങള്‍ എന്നോട്‌ എന്തെങ്കിലും ചോദിച്ചാല്‍ ഞാനതു ചെയ്‌തുതരും” – ക്രിസ്തു നല്കുന്ന ഉറപ്പാണിത്. കാരണം ക്രിസ്തുവും പിതാവും ഒന്നാണെന്നാണ് വചനത്തിലൂടെ ക്രിസ്തു പഠിപ്പിക്കുന്നത്. ഇന്നത്തെ വചനത്തിലൂടെ നാം എപ്രകാരമാണ് പ്രാർഥിക്കേണ്ടതെന്ന് ക്രിസ്തു പഠിപ്പിക്കുകയാണ്. അടിയുറച്ച വിശ്വാസത്തോടെ ക്രിസ്തുനാമത്തിൽ ദൈവത്തോടു  ചോദിക്കുക – പ്രാർഥനയുടെ ഒരു എളുപ്പവഴി ക്രിസ്തു പഠിപ്പിക്കുകയാണ്. കാരണം മലയിൽ തനിയെ ഇരുന്ന്, നിശ്ശബ്ദനായി, ദീർഘനേരം തന്റെ പിതാവിനൊടൊത്തായിരുന്നവനാണ് ക്രിസ്തു. അതുകൊണ്ട് ക്രിസ്തുവിന് പ്രാർഥന എന്നത്, താൻ പിതാവിന്റേതാണെന്ന അനുഭവം പകരുന്നതായിരുന്നു.

ഒരോ ക്രൈസ്തവനും ജീവിതത്തിൽ പാലിക്കേണ്ട മനോഭാവമാണ് ഇത് – ‘ഞാൻ പിതാവിനുള്ളതാണ്; ഞാൻ പിതാവിന്റേതാണ്’ എന്നുള്ളത്. ആ അടിയുറച്ച ബോധ്യവും വിശ്വാസവും കാത്തുസൂക്ഷിക്കാനായാൽ ക്രൈസ്തവജീവിതം മനോഹരമാകും.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.