സീറോ മലങ്കര ഏപ്രിൽ 25 മര്‍ക്കോ 12: 1- 11 സത്യം

യഹൂദര്‍ ഈശോയെ പിടിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ജനക്കൂട്ടത്തെ ഭയന്നതുകൊണ്ട് അവര്‍ അവനെ വിട്ടുപോന്നു. സത്യം പറയുന്നവനെ കൊല്ലാന്‍ എല്ലാക്കാലത്തും ശ്രമങ്ങള്‍ നടക്കുന്നതാണ്. ഈശോയുടെ ജീവിതത്തിലും അതാണ് സംഭവിക്കുന്നത്. മറ്റുള്ളവരിലെ തെറ്റ് ചൂണ്ടിക്കാണിക്കുമ്പോഴും തിരുത്താന്‍ ശ്രമിക്കുമ്പോഴും സംഭവിക്കുന്ന കാര്യമാണ്.

പഴയ കാലത്തും പുതിയ കാലത്തും ഇതിനു മാറ്റം സംഭവിച്ചിട്ടില്ല.യഹൂദര്‍ പിടിക്കാന്‍ ശ്രമിക്കുമ്പോഴും ഈശോ തന്റെ സത്യം പറയുന്ന സ്വഭാവം മാറ്റുന്നില്ല. ധീരമായി മുന്‍പോട്ടു പോകുകയാണ്. സത്യത്തിനു വേണ്ടി നിലകൊള്ളുമ്പോള്‍ നമുക്കും ഇതുപോലുള്ള അനുഭവങ്ങള്‍ ഉണ്ടായേക്കാം. അവിടെയൊക്കെ ഈശോ നമുക്ക് മാതൃകയാകട്ടെ. ഭയന്ന് പിന്നോട്ടല്ല ധീരതയോടെ ഈശോയ്‌ക്കൊപ്പം മുന്നോട്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.