മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന: നവംബർ 1

മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന: നവംബർ 1

മാര്‍പ്പാപ്പമാര്‍

സ്‌നേഹപിതാവായ ദൈവമേ, മരണം വഴി ഞങ്ങളില്‍ നിന്നും വേര്‍പിരിഞ്ഞുപോയ തിരുസഭയിലെ എല്ലാ പ്രിയപ്പെട്ട മാര്‍പ്പാപ്പാമാരെയും ഞങ്ങള്‍ ഓര്‍ക്കുന്നു. നിന്റെ വധുവായ തിരുസഭയെ നയിക്കാനും ഭരിക്കാനും വിശുദ്ധീകരിക്കാനും അവരെ ഉപകരണങ്ങളാക്കിയതിന് നന്ദി പറയുന്നു. വിശുദ്ധ പ്രബോധനങ്ങള്‍ വഴി അങ്ങയുടെ തിരുഹിതം വെളിപ്പെടുത്തി തരുവാന്‍ അവര്‍ കാണിച്ച ധൈര്യത്തിനും വിശ്വാസ തീക്ഷണതയ്ക്കും അങ്ങ് പ്രതിഫലം കൊടുക്കണമേ. നിന്റെ രാജ്യത്തിലെ നിത്യവിരുന്നില്‍ അവരോടൊപ്പം അങ്ങയെ സ്തുതിച്ച് ആരാധിക്കാന്‍ ഞങ്ങളെയും അര്‍ഹരാക്കണമേ. ആമേന്‍

candle-animated_grandeശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്കുവേണ്ടിയുള്ള ജപം

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ അനുഗ്രഹമുണ്ടായിരിക്കട്ടെ.

നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്റെ വിലമതിക്കാനാവാത്ത തിരുരക്തത്തെപ്രതി മരിച്ചവരുടെമേല്‍ കൃപയുണ്ടായിരിക്കണമേ.

1 സ്വര്‍ഗ്ഗ, 1 നന്മ, 1 ത്രീത്വ (അഞ്ചു പ്രാവശ്യം ചൊല്ലുക)

നിങ്ങളുടെ മരിച്ച പ്രിയപെട്ടവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു

മരണം മൂലം നിങ്ങളിൽ നിന്നും വേർപിരിഞ്ഞ നിങ്ങളുടെ പ്രിയപെട്ടവർക്കുവേണ്ടി ഞങ്ങളും പ്രാർത്ഥിക്കുന്നു. നിങ്ങളുടെ പ്രിയപെട്ടവരെ ഞങ്ങളുടെ വി. കുർബാന അർപ്പണത്തിലും പ്രാർത്ഥനയിലും സ്മരിക്കുന്നു.

ചെറിയ ഒപ്പീസ് പുസ്തക രൂപത്തിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.