സീറോ മലങ്കര ഡിസംബര്‍ 1 യോഹ 1: 1-5 സമസ്തവും അവനിലൂടെ

യേശുനാഥന്റെ ജനനത്തിരുന്നാളിന് ഒരുക്കമായുള്ള ഇരുപത്തിയഞ്ച് നോമ്പിന്റെ ആരംഭ ദിവസമാണ് ഇന്ന്. സുവിശേഷ പണ്ഡിതന്മാര്‍ പറയുന്നു ക്രിസ്മസ് എന്നാല്‍ ഒരു യാത്രയാണ്. Christmas is a journey from the absence of God to presence of God.” ദൈവമില്ലാത്ത അവസ്ഥയില്‍ നിന്നും ദൈവം ഉള്ള അവസ്ഥയിലേക്കുള്ള യാത്ര. ഇരുപത്തിയഞ്ച് നോമ്പ് ദൈവത്തെ കണ്ടെത്താന്‍ ഏറെ സഹായിക്കുന്നു എന്നതില്‍ തര്‍ക്കമില്ല. ഏവര്‍ക്കും നോമ്പിന്റെ അനുഗ്രഹങ്ങള്‍.

ഇന്ന് വിചിന്തിനത്തിനായി നല്‍കപ്പെട്ട വചനഭാഗം യോഹ 1:1-5 ആണ്. ഇവിടെ വചനം മാംസം ധരിച്ച ദൈവത്തെക്കുറിച്ചാണ് പ്രതിപാദിച്ചിരിക്കുത്. ആധുനികതയുടെ ആഡംബരങ്ങളിലും സുഖസൗകര്യങ്ങളിലും സമ്പാദ്യങ്ങളിലും മുഴുകി ജീവിക്കുമ്പോള്‍ നീ വിസ്മരിക്കാന്‍ പാടില്ലാത്ത ഒരു സത്യമുണ്ട്. സമസ്തവും അവനിലൂടെയാണ് ഉണ്ടായത് എന്ന സത്യം. അവനെ കൂടാതെ ഒന്നും ഉണ്ടായിട്ടില്ല എന്ന തിരിച്ചറിവ്.

ദൈവത്തെ മറന്ന് നീ ജീവിക്കുമ്പോള്‍ നിന്റെ ജീവിതം ഇരുള് നിറഞ്ഞതാകുന്നു. എന്നാല്‍ എല്ലാറ്റിനും മീതേ ദൈവീക ചിന്തയോടെ നീ ജീവിക്കുമ്പോള്‍ നിന്റെ പാതയില്‍ പ്രകാശം നിറയ്ക്കുവാന്‍ ആദിയില്‍ ദൈവത്തോട് കൂടെയായിരുന്നവന്, ഇന്നും അപ്പത്തിന്റെ രൂപത്തില്‍ നിന്നോട് കൂടെയായിരിക്കുന്നവന് കഴിയും എന്ന് നീ വിശ്വസിക്കുക. കാരണം, സമസ്തവും അവനിലൂടെ മാത്രമാണ് ഉണ്ടായത്. അവനെ കൂടാതെ ഒന്നും ഇന്നോളം ഉണ്ടായിട്ടില്ല.

ഫാ. ഫിലിപ്പ് മാത്യു വെട്ടിക്കാട്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.