പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം കത്തോലിക്കാ ഒളിമ്പിക്സ് താരത്തിനു സമ്മാനിച്ച് ജോ ബൈഡൻ

കത്തോലിക്കാ വിശ്വാസിയായ കാറ്റി ലെഡെക്കിക്ക് എന്ന ഒളിമ്പിക് നീന്തൽ താരത്തിന് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം സമ്മാനിച്ച് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ. 2024 മെയ് മൂന്നിന് വൈറ്റ് ഹൗസിൽ വച്ചാണ് ലെഡെക്കിക്ക് പുരസ്കാരം സ്വീകരിച്ചത്.

“ഈ ബഹുമതി സമ്മാനിച്ചതിന് പ്രസിഡന്റിന് നന്ദി! അവിശ്വസനീയമാം വിധം ഈ പുരസ്കാരം എനിക്കായൊരുക്കിയ വൈറ്റ് ഹൗസിലെ എല്ലാവർക്കും നന്ദി!” – ലെഡെക്കിക്ക് എക്‌സിൽ കുറിച്ചു. 2012-ൽ, 15-ാം വയസ്സിൽ ലണ്ടൻ ഒളിമ്പിക്‌സിലൂടെ തന്റെ ഒളിമ്പിക്‌സ് കരിയർ ആരംഭിച്ചതിനുശേഷം, ഒളിമ്പിക്സിൽ ഏഴ് സ്വർണ്ണമെഡലുകളും മൂന്ന് വെള്ളിമെഡലുകളും ലെഡെക്കിക്ക് നേടിയിട്ടുണ്ട്. കൂടാതെ 26 ലോക ചാമ്പ്യൻഷിപ്പ് മെഡലുകളും 800-ഉം 1,500-ഉം മീറ്റർ ഫ്രീസ്റ്റൈൽ ഇനങ്ങളിൽ രണ്ട് ലോക റെക്കോർഡുകളും സ്വന്തമാക്കിയിട്ടുണ്ട്.

ഒളിമ്പിക്‌സിന്റെ ആവേശത്തിനിടയിലും മേരിലാൻഡിലെ ബെഥെസ്‌ഡയിലുള്ള ലിറ്റിൽ ഫ്ലവർ ദൈവാലയത്തിലെ തിരുക്കർമ്മങ്ങളിൽ കൃത്യമായി പങ്കെടുക്കുന്ന സജീവ ഇടവകാംഗം കൂടിയാണ് ലെഡെക്കിക്ക്. ജൂലൈ 26-ന് ആരംഭിക്കുന്ന 2024 ഒളിമ്പിക്സിലും ലെഡെക്കിക്ക് മത്സരിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.