യുദ്ധത്തിന്റെ ഭീകരതകൾക്കിടയിലും ഈസ്റ്റർ ആഘോഷിച്ച് ഉക്രൈനിലെ ഗ്രീക്ക് കത്തോലിക്കർ

യുദ്ധത്തിന്റെ ഭീകരതകൾക്കിടയിലും, ജൂലിയൻ കലണ്ടർ അനുസരിക്കുന്ന ഉക്രൈനിലെ സഭകൾ ഈസ്റ്റർ ആഘോഷിച്ചു. റഷ്യയ്‌ക്കെതിരായാ യുദ്ധം മൂന്നാം വർഷത്തിലേക്കു കടക്കുമ്പോൾ നാശത്തിന്റെയും മരണത്തിന്റെയും നടുവിൽ സുവിശേഷത്തിൽ വിശ്വാസമർപ്പിച്ച് കീവിലെ ഓർത്തഡോക്സ് വിശ്വാസികൾ വിശുദ്ധ വ്ലാഡിമർ കത്തീഡ്രലിൽ ഒരുമിച്ചുകൂടി.

ഈ ദിവസങ്ങളിൽ യുദ്ധത്തിലായിരിക്കുമെന്നതിനാൽ ചിലയിടങ്ങളിൽ ഉക്രൈൻ സൈനികർ ഉയിർപ്പുതിരുനാളിനു മുൻപേതന്നെ ആശീർവാദം സ്വീകരിച്ചു. കീവിലെ കത്തീഡ്രൽ ദൈവാലയത്തിൽ വിശ്വാസികൾ ഒരുമിച്ചുകൂടി സമാധാനത്തിനുവേണ്ടി പ്രാർഥിച്ചു. ദൈവം തങ്ങളോടു കൂടെയുണ്ട്. ഒരുതരത്തിൽ യേശുക്രിസ്തു ഇന്ന് ഉക്രൈന്റെ ക്രൂശിക്കപ്പെട്ട ശരീരമാണ്. അവൻ ഈ എളിയജനങ്ങളുടെ മുറിവുകളോടൊപ്പമുണ്ട് എന്ന് ആർച്ചുബിഷപ്പ് സ്വിയാതൊസ്ലാവ് ഷെവ്ചുക് സന്ദേശത്തിൽ പറഞ്ഞു.

ആശുപത്രികൾ സന്ദർശിക്കാറുള്ള അദ്ദേഹം, അവിടെക്കണ്ട അംഗവിച്ഛേദനങ്ങളെക്കുറിച്ചും സംസാരിച്ചു. ഏകദേശം 1500-ഓളം പേരാണ് അവിടെ യുദ്ധത്തിന്റെ ഭാഗമായി ശരീരാവയവങ്ങൾ നഷ്ടപ്പെട്ടവരായുള്ളത്. “ആ മുറിവുകൾ കർത്താവേ, നിന്റെതാണ്” എന്ന് ചിന്തിക്കുന്നുവെന്നും ആർച്ചുബിഷപ്പ് കൂട്ടിച്ചേർത്തു.

റഷ്യയുടെ ഡ്രോൺ പ്രവാഹത്തിൽ ഈസ്റ്റർ ദിനത്തിൽപോലും ആളുകൾ അപകടപ്പെട്ടു. കഠിനമായ പോരാട്ടത്തിനൊടുവിൽ സൈന്യം ഓച്ചരെടിൻ ഗ്രാമത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തതായാണ് റിപ്പോർട്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.