യുവ മിഷനറി ഫാ. ജെയിൻ കാളാപറമ്പിൽ സിഎംഐ നിര്യാതനായി  

സിഎംഐ ബിജ്‌നോർ സെന്റ് ജോൺസ് പ്രോവിൻസിലെ അംഗമായ ഫാ. ജെയിൻ കാളാപറമ്പിൽ സിഎംഐ അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്നലെയായിരുന്നു മരണം. 35 വയസായിരുന്നു അദ്ദേഹത്തിന്.  മൃതസംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 – ന്.

എറണാകുളം രൂപതയിലെ നീലേശ്വരം ഇടവകക്കാരനായിരുന്നു ഫാ. ജെയിൻ കാളാപറമ്പിൽ. 1984 നവംബർ ഒന്നാം തീയതി ജനിച്ച അദ്ദേഹം 2016 ഫെബ്രുവരി ഏഴാം തീയതിയാണ് പൗരോഹിത്യം സ്വീകരിച്ചത്.  നേപ്പാളിലെ മിഷന്‍ പ്രദേശമായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തന രംഗം.

ലൈഫ് ഡേയുടെ മികച്ച ഒരു എഴുത്തുകാരനായിരുന്നു അന്തരിച്ച ഫാ. ജെയിൻ കാളാപറമ്പിൽ സിഎംഐ. നേപ്പാളിലെ മിഷൻ അനുഭവങ്ങളും മറ്റു വിവിധ ഫീച്ചറുകളും  ലൈഫ് ഡേ – ല്‍ അദ്ദേഹം എഴുതിയിരുന്നു.

അദ്ദേഹത്തിൻറെ വേർപാടിൽ ദുഃഖിതരായ സിഎംഐ ബിജ്‌നോർ സെന്റ് ജോൺസ് പ്രോവിൻസിലെ അംഗങ്ങൾക്കും മറ്റു വൈദികര്‍ക്കും കുടുംബാംഗങ്ങൾക്കും സ്നേഹിതര്‍ക്കും ലൈഫ് ഡേയുടെ പ്രാര്‍ത്ഥനകള്‍!

ഫാ. ജെയിൻ കാളാപറമ്പിൽ സിഎംഐ – യെക്കുറിച്ചു കൂടുതല്‍ വായിക്കാം:

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.