സീറോ മലബാർ ഉയിർപ്പുകാലം നാലാം ശനി ഏപ്രിൽ 27 മത്തായി 18: 10-14 നശിച്ചുപോയതിനെ രക്ഷിക്കാൻ വന്നവൻ

ചെറിയവരിൽ ഒരുവനെയും നിന്ദിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക (10),  ചെറിയവരിൽ ഒരുവൻപോലും നശിച്ചുപോവുക എന്നത് പിതാവിന്റെ ഹിതമല്ല (14) എന്നീ വാക്യങ്ങളും ഇവയ്ക്കിടയിലെ ഉപമയും, ചെറിയവർക്ക് ഈശോ നൽകുന്ന പ്രാധാന്യം വ്യക്തമാക്കുന്നവയാണ്.

തൊണ്ണൂറ്റിയൊൻപതിനേക്കാളും കരുതലും പ്രാധാന്യവും ഒന്നിനു നൽകുന്നു എന്നത് സാധാരണ മനുഷ്യബുദ്ധിക്കു മനസ്സിലാക്കാൻ പറ്റിയ കാര്യമല്ല. ഒറ്റപ്പെട്ടുപോയവരെ തള്ളിക്കളയാനാണ് നമുക്കെ ന്നും താൽപര്യം. പക്ഷേ, അവരെ ചേർത്തു നിർത്തുക എന്നതാണ് ക്രിസ്തുമാർഗ്ഗം. കുടുംബത്തിലും സമൂഹത്തിലുമൊക്കെ ഒറ്റപ്പെടുത്തിയതോ, ഒറ്റപ്പെട്ടതോ ആയ ആളുകൾ കാണാനിടയുണ്ട്. അവരെ ഒരുമയിലേക്ക് കൊണ്ടുവരുന്നതിലാണ് ക്രിസ്തുശിഷ്യർ എന്ന നിലയിൽ നമ്മുടെ വിജയം. നമ്മുടെ കാഴ്ചപ്പാടിലെ ചെറിയവർ ദൈവത്തിന്റെ മുമ്പിൽ വലിയവരാണ് എന്ന ചിന്ത നമ്മെ പുതിയ ജീവിതബോധ്യങ്ങളിലേക്കു നയിക്കട്ടെ.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.