എവിടെയാണ് എന്റെ സ്വാതന്ത്ര്യം ആരംഭിക്കുന്നത്?

സ്വാതന്ത്ര്യം എന്നാൽ, എന്തും ചെയ്യാനുള്ള ഒരു അവസരമല്ല, മറിച്ച് ശരിയായത് തിരഞ്ഞെടുക്കാനുള്ള ഒരു കഴിവാണ്. ഒരാളുടെ സ്വാതന്ത്ര്യം അവസാനിക്കുന്നത്, മറ്റൊരാളുടെ സ്വാതന്ത്ര്യം ആരംഭിക്കുന്നിടത്താണ് എന്ന അവസ്ഥയിലേക്ക് വരുമ്പോൾ സ്വാതന്ത്ര്യം ആണെങ്കിലും അത് പലർക്കും ബുദ്ധിമുട്ടുള്ളതായി മാറും. ഓരോരുത്തരും തങ്ങൾക്കിഷ്ടമുള്ളത് ചെയ്യുന്ന ഒരു ശീലത്തിലേക്ക് വളരുകയല്ല സ്വാതന്ത്ര്യം കൊണ്ട് ഉദ്ദേശിക്കുന്നത്. ഓരോ വ്യക്തിയും സ്വാർത്ഥ താല്പര്യത്തിൽ നിന്നും മാറിയുള്ള ഒരു ജീവിതം നയിക്കേണ്ടത് ആവശ്യമാണ്. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ഞാൻ ലംഘിക്കാത്ത കാലത്തോളം സ്വാതന്ത്ര്യം എന്നപദം നല്ല രീതിയിൽ ജീവിക്കുകയാണ് നാം ചെയ്യുന്നത്.

1. സ്വാതന്ത്ര്യം ഒരു പ്രതിബദ്ധതയാണ്

നമ്മുടെ സാധ്യതകളുടെ മേഖല വിശാലമാകുമ്പോൾ അത് സ്വാതന്ത്ര്യം ആണെന്നുള്ള തെറ്റിദ്ധാരണ നമുക്കുണ്ട്. നല്ല തിരഞ്ഞെടുപ്പുകൾ ഊർജ്ജസ്വലവും ശക്തവും ദൃഢവുമായ തീരുമാനങ്ങൾ എടുക്കാൻ ഉള്ള ഒരു അവസരമായിട്ടാണ് സ്വാത ന്ത്ര്യം ഉപയോഗിക്കുന്നത്. ജീവിതത്തെ സ്നേഹിക്കാൻ തീരുമാനിക്കുക. എല്ലാവരും സ്വന്തം കാര്യം മാത്രം നോക്കാതെ അപരന്റെ ജീവിതത്തിലും കരുതലും താങ്ങും ആകുക.

2. സ്വാതന്ത്ര്യം സേവനത്തിനായി ഉപയോഗിക്കുക

സ്വാതന്ത്ര്യം എന്നത് എന്തും ചെയ്യാനുള്ള ഒരു ലൈസൻസല്ല. അത് കാര്യങ്ങളെ കൂടുതൽ വിശാലമായി കാണുവാനും നന്മ ചെയ്യുവാനുമുള്ള ഒരു അവസരമാണ്. അതിനാൽ, മറ്റുള്ളവരെ സേവിക്കാനുള്ള ഒരു അവസരമായി ലഭിക്കുന്ന സാഹചര്യങ്ങളെ കാണുവാൻ ശ്രമിക്കാം. നമുക്ക് ലഭിക്കുന്ന തിരഞ്ഞെടുപ്പുകളുടെ അടിസ്ഥാനത്തിലല്ല സ്വാതന്ത്ര്യം നിർണ്ണയിക്കേണ്ടത്. യഥാർത്ഥ സ്വാതന്ത്ര്യം എല്ലായ്പ്പോഴും നന്മ കാംഷിക്കുന്നതും നന്മയുടെ ഫലങ്ങൾ പുറപ്പെടുവിക്കുന്നതുമാണ്. അതിനാൽ, മറ്റുള്ളവരുടെ സ്വാതന്ത്ര്യം ആരംഭിക്കുന്നിടത്ത് എന്റെ സ്വാതന്ത്ര്യം അവസാനിക്കുന്നില്ല. കാരണം എല്ലാവരും അപരന്റെ നന്മ കാംഷിക്കുമ്പോൾ അതിൽ നിന്നും ഉളവാകുന്ന ഫലവും നന്മ ഉളവാകുന്നതായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.