അഭയാർത്ഥികളുടെ ക്ഷേമത്തിനായി വത്തിക്കാനിലെ ക്രിസ്തുമസ് സമ്മേളനം

ഇറ്റലിയ്ക്കും പുറത്തുമുള്ള കലാകാരന്മാരുടെ, ക്രിസ്തുമസിനോടനുബന്ധിച്ചുള്ള സമ്മേളന കേന്ദ്രമായി മാറിയിരിക്കുകയായിരുന്നു ഈ ശനിയാഴ്ച വത്തിക്കാനിലെ പോൾ ആറാമൻ ഹാൾ. വത്തിക്കാനിലെ വാർഷിക ക്രിസ്തുമസ് സമ്മേളനത്തോടനുബന്ധിച്ചായിരുന്നു അത്.

ക്രിസ്തുമസ് ചാരിറ്റി സമ്മേളനം വത്തിക്കാനിൽ നടത്തി തുടങ്ങിയിട്ട് 25 വർഷമായി. ഇതിനുള്ളിൽ പ്രശസ്ത കലാകാരന്മാരായ ആൻഡ്രിയ ബോർസെല്ലി, ക്രാൻബെറീസ്, ബി ബി കിംഗ് എന്നിവരൊക്കെ നല്ല കാര്യങ്ങൾക്കായി പണം സ്വരൂപിക്കുന്നതിനായി സ്റ്റേജുകളിലേക്ക് നയിക്കപ്പെടുന്നവരായി മാറുകയും ചെയ്തു.

സംഗീത പ്രതിഭ

ഇത്തവണ സംഗീത കലാകാരന്മാരുടെ ഒരു നീണ്ട നിരയാണ് പോൾ ആറാമൻ ഹാളിൽ എത്തിയത്. അമേരിക്കൻ ഗായിക അനസ്ത്യാസ്യ, ഇറ്റാലിയൻ പെർഫോർമർ അലസ്സാൻട്ര അമോറോസോ, ഡീ ഡീ ബ്രിഡ്ജ്വാട്ടർ, ന്യൂ ഡയറക്ഷൻ ടെന്നീസി സ്റ്റേറ്റ് ഗോസ്പൽ കൊയർ എന്നിവരുടെ പ്രകടനങ്ങൾ ഉണ്ടായിരുന്നു.

അഭയാർത്ഥികൾ

ക്രിസ്തുമസ് സമ്മേളനത്തിന്റെ ഈ വർഷത്തെ വിഷയം അഭയാർത്ഥികൾ എന്നതാണ്. ഈ പരിപാടിയിൽ നിന്ന് ലഭിക്കുന്ന തുക മുഴുവൻ എത്തിക്കുന്നതും ഉപയോഗിക്കുന്നതും, അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്ന സൗത്ത് സുഡാനി കുട്ടികളുടെ വിദ്യാഭ്യാസം നടത്തുന്ന ഡോൺ ബോസ്കോ മിഷനിലേയ്ക്കും അതുപോലെ തന്നെ എർബിൽ ഇറാഖി കുർദിസ്ഥാൻ എന്നിവിടങ്ങളിലെ കുട്ടികളെ പഠിപ്പിക്കുന്ന സ്കോളസ് ഒക്യുറന്റസ് എന്ന സംഘടനയിലേയ്ക്കുമാണ്. ഈ മേഖലയിൽ 1,30,000 ക്രൈസ്തവരാണ് അഭയാർത്ഥികളായി കഴിയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.