പാക്കിസ്ഥാനിൽ ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി; നിർബന്ധിച്ചു മതംമാറ്റി വിവാഹം ചെയ്തു

പാക്കിസ്ഥാനിൽ ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ചു മതംമാറ്റി വിവാഹം ചെയ്തു. 15 വയസ്സുള്ള മുസ്‌കാനെയാണ് മതംമാറ്റി നിർബന്ധിതമായി വിവാഹം കഴിച്ചത്. അലിയെന്നയാളാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചതെന്ന് പിതാവ് വെളിപ്പെടുത്തുന്നു.

“ഇപ്പോൾ ഏകദേശം രണ്ട് മാസത്തോളമായി ഞാൻ എന്റെ മകൾ മുസ്‌കാൻ വേണ്ടി തീവ്രമായി തിരയുകയാണ്. മാർച്ച് 11-ന് അവളെ വീട്ടിൽ നിന്ന് കാണാതായി. അവളെ വീണ്ടെടുക്കാൻ ഞാൻ പോലീസിനോട് നിരന്തരമായ അഭ്യർഥന നടത്തിയിട്ടും, എന്റെ കുട്ടി ഇപ്പോഴും തട്ടിക്കൊണ്ടുപോയ അർസലൻ അലിയുടെ കസ്റ്റഡിയിലാണ്.” – പിതാവ് മാസിഹ് വെളിപ്പെടുത്തുന്നു.

മുസ്‌കാനെ തട്ടിക്കൊണ്ടുപോയി ഒരു മണിക്കൂറിനുള്ളിൽ പോലീസിൽ റിപ്പോർട്ട് ചെയ്യുകയും അടിയന്തര നടപടിക്കായി അവരോട് അഭ്യർഥിക്കുകയും ചെയ്തു. എന്നാൽ പോലീസ് വേണ്ട നടപടികൾ സ്വീകരിച്ചില്ല എന്ന് ആരോപണമുണ്ട്. “മണിക്കൂറുകളുടെ കാത്തിരിപ്പിന് ശേഷം, അടുത്ത ദിവസം ഒരു പോലീസ് സംഘം എന്റെ വീട്ടിലേക്ക് വരുമെന്ന് എന്നോട് പറഞ്ഞു, പക്ഷേ ഞാൻ അവർക്ക് 5,000 പാക്കിസ്ഥാൻ രൂപ (1,793 യുഎസ് ഡോളർ) ‘ഇന്ധനച്ചെലവായി’ നൽകണം. പോലീസിന്റെ ഉദാസീനമായ പെരുമാറ്റം എന്റെ മകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനും പ്രതിയെ രക്ഷപ്പെടുവാനും സഹായിച്ചു.”- പിതാവ് പറയുന്നു.

25- നും 27- നും ഇടയിൽ പ്രായമുള്ള അലി, മസിഹിന്റെ മകളെ നിർബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് മതപരിവർത്തനം ചെയ്യുകയും കുറ്റകൃത്യത്തിന് നിയമപരമായ മറയായി വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കുകയും ചെയ്യുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.