ദൈവവിളിക്കായി ഫാത്തിമയിലേക്ക് കാൽനടയായി തീർത്ഥാടനം നടത്തി രണ്ടു സന്യാസിനികൾ

ലിസ്ബണിൽ നിന്ന് 150 കിലോമീറ്റർ കാൽനടയായി ഫാത്തിമയിലേക്ക് തീർത്ഥാടനം നടത്തി രണ്ടു സന്യാസിനിമാർ. അമലോത്ഭവ മാതാ സന്യാസ സഭയുടെ പ്രൊവിൻഷ്യാള്‍ ആയ സി. തെരേസ നൗഗെയ്‌റയും സി. കോൺസികോ പെരെയ്‌രയുമാണ് ദൈവവിളിക്കായി പ്രത്യേകം ജപമാല പ്രാർത്ഥന നടത്തിക്കൊണ്ട് സഹകാരിയായ ഫ്രാൻസിസ്‌കോ കോസ്റ്റയുടെ കൂടെ നാല് ദിവസം കൊണ്ട് കാൽനടയായി ഫാത്തിമായിലെത്തിയത്. സന്യാസ സഭയുടെ നൂറ്റിയൻപതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദിയായും ഒരുപാട് ദൈവവിളികൾ ഉണ്ടാകുന്നതിനുമാണ് ഈ തീർത്ഥാടനം.

“എല്ലാ ദിവസവും വൈകുന്നേരം 3. 30 -ന് ഇടവേള സമയത്ത് സഭയുടെ വിവിധ ഇടങ്ങളിലുള്ള സന്യാസഭവനങ്ങളിലെ അംഗങ്ങളുമായി ബന്ധപ്പെടുകയും ഞങ്ങളുടെ അനുഭവങ്ങൾ പങ്കിടുകയും ചെയ്തു. ഒരുമിച്ച് ജപമാല പ്രാർത്ഥന നടത്തി” – 59 -കാരിയായ സി. തെരേസ പറഞ്ഞു.

പാർശ്വവൽക്കരിക്കപ്പെട്ടവരും രോഗികളുമായ സ്ത്രീകൾക്ക് പ്രത്യേക ശ്രദ്ധ നൽകണമെന്ന ഉദ്ദേശത്തോടെ 1849 -ൽ സ്ഥാപിതമായ സന്യാസ സഭയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് ഓഫ് ദി സേക്രഡ് ഹാർട്ട് ഓഫ് മേരി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.