മെഡിറ്ററേനിയൻ ബിഷപ്പുമാരെയും മേയർമാരെയും കാണാൻ മാർപാപ്പ ഫ്ലോറൻസ് സന്ദർശിക്കും

മെഡിറ്ററേനിയൻ നഗരങ്ങളിലെ മേയർമാരെയും ഉന്നത ഉദ്യോഗസ്ഥരെയും അഭിവാദ്യം ചെയ്യുന്നതിനും അഭയാർത്ഥികളുടെയും കുടിയേറ്റക്കാരുടെയും കുടുംബങ്ങളെ കാണുന്നതിനും ഫ്രാൻസിസ് മാർപാപ്പ 2022 ഫെബ്രുവരി 27 -ന് മധ്യ ഇറ്റലിയിലെ ഫ്ലോറൻസ് സന്ദർശിക്കും. പാപ്പായുടെ സന്ദർശനം സ്ഥിരീകരിച്ചുകൊണ്ട്, ഇറ്റാലിയൻ ബിഷപ്പ് കോൺഫറൻസിന്റെ പ്രസിഡന്റ് കർദ്ദിനാൾ ഗ്വാൾട്ടിറോ ബാസെറ്റി, പാപ്പായോട് നന്ദി രേഖപ്പെടുത്തി.

മെഡിറ്ററേനിയനിലെ സഭാ, സിവിൽ സ്ഥാപനങ്ങൾക്ക് സമകാലിക ലോകത്തിന്റെ വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള സംയുക്ത പ്രതിബദ്ധത പുതുക്കാൻ ഈ സന്ദർശനത്തിനു കഴിയുമെന്ന് കർദ്ദിനാൾ ബാസെറ്റി പ്രത്യാശ പ്രകടിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.