പാവപ്പെട്ടവരെ സഹായിച്ച് ക്രിസ്തുമസിന് ഒരുങ്ങുന്ന ഒരു വൈദികൻ

“ക്രിസ്തുമസ് ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും ദിനമാണ്. എന്നാൽ, എന്നെ സംബന്ധിച്ച് ഈ ദിവസങ്ങൾ പാവപ്പെട്ടവരോടൊപ്പം കൂടുതൽ സമയം ചിലവഴിക്കുവാൻ മാറ്റി വെച്ചിട്ടുള്ള ദിവസങ്ങളാണ്” – ഗുജറാത്തിലെ റജോക്റ്റിലെ സെൻറ്. അന്ന ഇടവകയിലെ വൈദികൻ ഫാ. വിനോദ് കാനറ്റ് സി‌എം‌ഐ പറയുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഈ ദിനങ്ങൾ പാവപ്പെട്ടവരിലേക്കും ആവശ്യക്കാരിലേക്കും കൂടുതൽ അടുക്കുന്ന ദിനങ്ങളാണ്.

“പാവപ്പെട്ടവരെ സേവിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ദരിദ്രരോടും അടിച്ചമർത്തപ്പെട്ടവരോടും യേശു എല്ലായ്പ്പോഴും അടുപ്പം കാട്ടിയിരുന്നു. പാർശ്വവത്കരിക്കപ്പെട്ടവരോടും സമൂഹത്തിൽ നിന്നും പുറന്തള്ളിയവരോടും അവിടുന്ന് അനുകമ്പ കാട്ടിയിരുന്നു” – ഈ വൈദികൻ പറയുന്നു. ഈ ദിവസങ്ങളിൽ അദ്ദേഹം ഇടപെടുന്നതും ഇത്തരം സാഹചര്യങ്ങളുമായി സാമ്യമുള്ളവരുമായിട്ടാണ്. നസ്രത്തിലെ കുടുംബം പ്രതിസന്ധികളിൽ യാത്ര ചെയ്തതുപോലെ പ്രതിബന്ധങ്ങളുടെ ഇടയിൽ കൂടി സഞ്ചരിക്കുന്ന അനേകം കുടുംബങ്ങളുണ്ട്. ദൈനംദിന ജീവിതത്തിൽ ഇങ്ങനെ ഉത്കണ്ഠയും വേവലാതിയും അനുഭവിക്കുന്ന ഒരു കുടുംബം ആശുപത്രിയിൽ ചികിത്സാ സഹായം ആവശ്യപ്പെടുന്നുണ്ട്. ഈ ആഘോഷത്തിന്റെ കാലഘട്ടത്തിൽ ഇടവകക്കാരുടെയും രൂപതയുടെയും നല്ലമനസുകൊണ്ട് അവരെ ഈ വൈദികൻ സഹായിക്കുന്നു.

ഈ വൈദികൻ എസ്പെറൻസ് ജെ ഡിസൂസ എന്ന ഇടവകക്കാരിയെ പരിചരിക്കാൻ ക്രൈസ്റ്റ് ഹോസ്പിറ്റലിൽ  നിരവധി ദിവസങ്ങൾ ചിലവഴിച്ചു. രണ്ട് പെൺമക്കളുടെ അമ്മയായ ആ സ്ത്രീക്ക് ഗുരുതരമായ രോഗമാണ്. കഴിഞ്ഞ ഡിസംബർ 15 മുതൽ അദ്ദേഹം തീവ്രപരിചരണത്തിലാണ്. ഇങ്ങനെ ഒരു സംഭവം മാത്രമല്ല ഉള്ളത്. പാവപ്പെട്ടവരായ ആവശ്യക്കാരിലേക്ക് ഇറങ്ങി ചെല്ലുവാൻ ഇ വൈദികൻ സദാ സന്നദ്ധനാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.