കേരളത്തിൽ നിന്നും വീണ്ടും ഭീകരവാദികളെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് രണ്ട് ഭീകരവാദികളെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. റിയാദില്‍നിന്ന് ലുക്ക് ഔട്ട് നോട്ടീസ് നല്‍കി എത്തിച്ച രണ്ടുപേരാണ് രണ്ടുപേരാണ് അറസ്റ്റിലായത്. ഒരാള്‍ മലയാളിയാണ്. ബെംഗളുരു സ്‌ഫോടനക്കേസില്‍ ഉള്‍പ്പെട്ട കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശി ഷുഹൈബാണ് പിടിയിലായിരിക്കുന്നത്. അറസ്റ്റിലായ രണ്ടാമത്തെയാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയായ മുഹമ്മദ് ഗുല്‍നവാസ് ആണ്.

ഗുല്‍നവാസ് ലഷ്‌കര്‍ ഇ തൊയ്‌ബെ പ്രവര്‍ത്തകനും ഷുഹൈബ് ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകനുമാണ്. വൈകീട്ട് ആറരയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ റിയാദ് വിമാനത്തിലാണ് ഇവരുണ്ടായിരുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രണ്ടുമണിക്കൂറോളം ഇവരെ വിമാനത്താവളത്തില്‍ വെച്ച് ചോദ്യം ചെയ്തു.

മുൻപ് പല നേതാക്കളും ക്രിസ്ത്യൻ ധ്യാനഗുരുക്കളും കേരളത്തിൽ തീവ്രവാദികൾ ഉണ്ടെന്ന റിപ്പോർട്ടിനോട് പ്രതികരിക്കാത്തതും അന്വേഷണം ഊർജ്ജിതമാക്കാത്തതും ആയ സർക്കാർ അലംഭാവത്തെ ചോദ്യം ചെയ്തു രംഗത്തെത്തിയിരുന്നു. അന്ന് അതൊക്കെ തള്ളിക്കളഞ്ഞ സർക്കാരിന് മുന്നിൽ കേരളത്തിലെ തീവ്രവാദ സാന്നിധ്യത്തിന് ശക്തമായ തെളിവായി മാറുകയാണ് ഈ രണ്ടാമത്തെ അറസ്റ്റും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.