സീറോ മലബാർ ഏലിയാ സ്ലീവാ മൂശാക്കാലം ഏഴാം വെള്ളി ഒക്ടോബർ 15 ലൂക്കാ 20: 27-40 ജീവിക്കുന്നവർ

‘അവിടുത്തേക്ക് എല്ലാവരും ജീവിക്കുന്നവർ തന്നെ’ എന്ന വചനം നമുക്ക് പ്രത്യേകമാംവിധം മാർഗ്ഗദീപമാണ്. ഉത്ഥാനത്തെക്കുറിച്ചുള്ള ചോദ്യത്തിനൊടുവിലാണ് ഈശോ ഇങ്ങനെ പറയുന്നത്. ദൈവത്തിന്റെ മുമ്പിൽ എല്ലാവരും ജീവിക്കുന്നവരാണ്. മരിച്ചവരും ജീവിക്കുന്നവരും അവിടുത്തേയ്ക്ക് ജീവിക്കുന്നവരാണ്. നമുക്കോ?

നമ്മളിൽ ചിലർക്ക് ജീവിച്ചിരിക്കുന്നവർ പോലും മരിച്ചവരാണ്. അപരനിലുള്ള ജീവനെയും ചൈതന്യത്തെയും ദർശിക്കാത്തവരും അംഗീകരിക്കാത്തവരുമാണ് പലരും. നാം എന്തിനാണ് ചിലരെ നമ്മുടെ മനസിൽ നിന്ന് മരിച്ചവരായി മാറ്റിനിർത്തിയിരിക്കുന്നത്? എല്ലാവരെയും ജീവിക്കുന്നവരായി കാണാനുള്ള കൃപക്കായി പ്രാർത്ഥിക്കാം. ദൈവം ചെയ്യുന്നത് അനുകരിക്കേണ്ടവരാണ് ദൈവമക്കൾ. എല്ലാവരിലും നിറഞ്ഞുനിൽക്കുന്ന ദൈവികജീവനെ കാണാൻ ദൈവമക്കളായ നമുക്ക് സാധിക്കട്ടെ.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.