സീറോ മലബാർ നവംബർ 01 സകല വിശുദ്ധരുടെയും തിരുനാൾ

വിശുദ്ധിയുടെ ആഘോഷത്തിന്റെ ദിനമാണിന്ന്. ക്രിസ്തുവിനെ എങ്ങനെ അനുകരിക്കണം എന്ന് മാതൃക കാട്ടിയ എല്ലാ വിശുദ്ധരെയും ഓർമ്മിക്കാനും ആദരിക്കാനും അവരുടെ മദ്ധ്യസ്ഥത തേടാനും മാതൃക സ്വീകരിക്കാനും സഭ ഒരുക്കിയിരിക്കുന്ന വിശുദ്ധിയുടെ പുണ്യദിനം. സഭ പേരു വിളിച്ചവരും വിളിക്കാത്തവരുമായ എല്ലാ വിശുദ്ധരെയും നമ്മളിന്ന് ഓർക്കേണ്ടതുണ്ട്. അതിലുപരി അവരുടെ വിശുദ്ധിയിൽ വളർന്നുവരേണ്ടവരാണ് നമ്മൾ എന്ന ഓർമ്മ നമ്മിൽ ഉണർത്തേണ്ട ദിനം.

വിശുദ്ധരെ വിശുദ്ധരായി പേരു വിളിച്ചത് മരണത്തിനു ശേഷം മാത്രമാണ്. എന്നാല്‍, അവർ വിശുദ്ധരാകാൻ യോഗ്യരായത് ജീവിതകാലത്തെ അവരുടെ പ്രവർത്തനങ്ങള്‍ മൂലമാണ്. നമ്മളും വിശുദ്ധരാകേണ്ടത് നമ്മുടെ ജീവിതകാലത്തെ കർമ്മങ്ങൾ കൊണ്ടാണ്. വിശുദ്ധമായ കർമ്മങ്ങൾ കൊണ്ട് നാമും വിശുദ്ധരോട് ഒന്നുചേരുന്നു. “പ്രകാശത്തിൽ വിശുദ്ധരോടൊപ്പം പങ്കുചേരാനുള്ള അവകാശത്തിന് നമ്മെ യോഗ്യരാക്കിയ പിതാവിന് കൃതജ്ഞതയർപ്പിക്കുവിൻ” (കൊളോ. 1:12 ) എന്ന വചനം നമ്മുടെ കാതുകളിൽ മുഴങ്ങട്ടെ. ഒപ്പം നമ്മുടെ പേരിന് കാരണമായ പുണ്യവാനോട്/പുണ്യവതിയോട് പ്രാർത്ഥിക്കുകയും ചെയ്യാം

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.