സീറോ മലബാര്‍ ഏലിയാ സ്ലീവാ മൂശാക്കാലം മൂന്നാം ഞായര്‍ സെപ്റ്റംബര്‍ 20 മത്തായി 4:12-5:16 പിന്മാറ്റം

“യോഹന്നാന്‍ ബന്ധനസ്ഥനായെന്നു കേട്ടപ്പോള്‍ യേശു ഗലീലിയില്‍ നിന്ന് പിന്‍വാങ്ങി” (12) എന്നാണ് വചനം പറയുന്നത്.

യേശുവിന്റെ വിവേകപൂര്‍ണ്ണമായ ഒരു തീരുമാനമായിരുന്നു അത്. ജീവിതത്തിലെ ചില സാഹചര്യങ്ങളില്‍ വിവേകപൂര്‍ണ്ണമായ പിന്‍വാങ്ങലുകള്‍ ആവശ്യമാണ്. പിന്മാറുന്നത് ഭയന്നിട്ടോ നിസ്സഹായന്‍ ആയിട്ടോ അല്ല. മറിച്ച് അതിലൂടെയാണ് കൂടുതല്‍ നന്മ സംഭവിക്കാനിരിക്കുന്നത് എന്നതിനാലാണ്. അതിനു ശേഷമാണ് ദൈവരാജ്യപ്രഘോഷണം ആരംഭിക്കുന്നത്. ശിഷ്യന്മാരെ തിരഞ്ഞെടുക്കുന്നതും രോഗികളെ സുഖപ്പെടുത്തുന്നതും സുവിശേഷഭാഗ്യ പ്രഘോഷണവും പിന്മാറ്റത്തിനു ശേഷമാണ്.

ചില പിന്മാറ്റങ്ങള്‍ നമ്മെ കൂടുതല്‍ കരുത്തുള്ളവരാക്കും, കൂടുതല്‍ വിവേകമുള്ളവരാക്കും, കൂടുതല്‍ വിനയമുള്ളവരാക്കും. യേശുവിനോട് ചേര്‍ന്നുനിന്നു കൊണ്ടുള്ള പിന്മാറ്റം ഒടുവില്‍ നമ്മെ ജീവിതത്തില്‍ വിജയിപ്പിക്കുക തന്നെ ചെയ്യും.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.