സീറോ മലബാര്‍ കൈത്താക്കാലം രണ്ടാം ബുധന്‍ ജൂലൈ 21 യോഹ. 12: 23-28 ദൈവനാമം‍

ഏത് സഹനവേളകളിലും മനസിൽ ഉണ്ടായിരിക്കേണ്ട പ്രാർത്ഥന, “ദൈവമേ, അങ്ങയുടെ നാമം മഹത്വപ്പെടുത്തണമേ” എന്നായിരിക്കണം. യേശു ആ മാതൃകയാണ് നമുക്ക് നൽകുന്നത്. തന്റെ ആത്മാവ് അസ്വസ്ഥമാണെന്ന് യേശുവിനു തന്നെ അറിയാം. യേശു അത് മനസിലാക്കുന്നുണ്ട്. ആ മണിക്കൂറിൽ നിന്ന് രക്ഷിക്കണമേ എന്ന പ്രാർത്ഥനയാണ് യേശുവിന്റെ മനസിലേയ്ക്കും ആദ്യം വരുന്നത്. പക്ഷേ, ഉടൻ തിരുത്തുകയാണ് – പിതാവേ, അങ്ങയുടെ നാമം മഹത്വപ്പെടുത്തണമേ – എന്നാക്കി മാറ്റുന്നു.

നാമും ഇതുപോലെ പ്രാർത്ഥനാരീതികൾ മാറ്റേണ്ടിയിരിക്കുന്നു. സഹനങ്ങളുടേയും സങ്കടങ്ങളുടേയും മണിക്കൂറുകളിൽ നിന്ന് രക്ഷിക്കണമേ എന്ന് പ്രാർത്ഥിക്കാനാണ് നമുക്ക് താൽപര്യം. എന്നാൽ, എല്ലാം ദൈവനാമത്തിന്റെ മഹത്വത്തിനായി കാഴ്ച വയ്ക്കാൻ നമ്മളും പഠിക്കേണ്ടിയിരിക്കുന്നു. അങ്ങനെ ചെയ്യുമ്പോഴേ, ജീവിതം ദൈവികമായ ആനന്ദം അനുഭവിക്കാൻ നമുക്ക് സാധിക്കൂ.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.