സീറോ മലബാര്‍ പിറവി ഒന്നാം തിങ്കള്‍ ഡിസംബര്‍ 28 മത്തായി 2: 13-18 ജീവിതവിജയം

ജോസഫിനുള്ള ദൈവനിയോഗം, ഉണ്ണീശോയേയും മറിയത്തെയും കൂട്ടി യാത്ര ചെയ്യാനാണ്. നമുക്കു വേണ്ടിയും ഇത്തരമൊരു ദൈവനിയോഗം ഉണ്ടാകും. ഒറ്റയ്ക്കല്ല, മറ്റുള്ളവരെയും കൂട്ടി യാത്ര ചെയ്യേണ്ടവരാണ് നമ്മള്‍.

നമ്മുടെ കൂടെ കൊണ്ടുനടക്കാനായി ദൈവം നിശ്ചയിച്ചിരിക്കുന്നവര്‍ ആരെല്ലാമാണ്? മാതാപിതാക്കള്‍, മക്കള്‍, ജീവിതപങ്കാളി… അവരെ മനസ്സിലാക്കുന്നതിലും അവരേയും കൂട്ടി ജീവിതയാത്ര ചെയ്യുന്നതിലുമാണ് നമ്മുടെ ജീവിതവിജയം അടങ്ങിയിരിക്കുന്നത്. ദൈവം നമ്മെ ഭരമേല്പിച്ചിരിക്കുന്നവരെ തിരിച്ചറിയുക, അവരുടെ സുരക്ഷയും സംരക്ഷണവും നമ്മുടെ ജീവിതധര്‍മ്മമാക്കുക.

ഫാ. ജി. കടൂപപാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.