സീറോ മലബാര്‍ മംഗളവാര്‍ത്ത നാലാം വ്യാഴം ഡിസംബര്‍ 24 മത്തായി 5: 17-20 പൂര്‍ത്തിയാക്കുക

നിയമത്തെയും പ്രവാചകന്മാരെയും പൂര്‍ത്തിയാക്കാന്‍ വന്ന ഈശോയുടെ ജനനത്തിന്റെ ഓര്‍മ്മയുടെ ഏറ്റവും അടുത്ത ദിനത്തിലാണ് നമ്മള്‍. ‘ദൈവത്തെയും സഹോദരങ്ങളെയും സ്നേഹിക്കുക’ എന്ന നിയമത്തില്‍ അവിടുന്ന് എല്ലാം പൂര്‍ത്തിയാക്കി. സ്നേഹത്തില്‍ അടിസ്ഥാനമിട്ടതും സ്നേഹത്തില്‍ പൂര്‍ത്തീകരിക്കപ്പെടുന്നതുമായ ഒരു രാജ്യമായിരുന്നു ഈശോയുടെ ലക്ഷ്യം. അനുഗമിക്കാനായി നമ്മെ വിളിച്ചിരിക്കുന്നതും ഈ ലക്ഷ്യപ്രാപ്തിക്കായി പ്രവര്‍ത്തിക്കാനായിട്ടാണ്.

എല്ലാവരെയും സ്നേഹിച്ചും സ്നേഹത്തില്‍ ഉറപ്പിച്ചുമാണ് നമ്മളും ഈശോയ്ക്കുവേണ്ടി സാക്ഷ്യം വഹിക്കേണ്ടത്‌. എല്ലാ നിയമങ്ങളുടെയും പൂര്‍ത്തീകരണം ഈശോയുടെ സ്നേഹനിയമത്തിലാണ് എന്ന ബോധ്യത്തില്‍ മനസ്സുറപ്പിച്ച് നമുക്കും ജീവിതം തുടരാം. ആ നിയമത്തിലൂടെ ജീവിച്ച് നമ്മുടെ ജീവിതവും നമുക്ക് പൂര്‍ത്തിയാക്കാം.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.