മദർ തേരേസായുമൊത്തുള്ള എന്റെ ദിനങ്ങൾ: അരവിന്ദ് കെജ്രിവാൾ

24 വയസ്സുള്ളഒരു യുവ എൻഞ്ചിനിയറായി ജംഷഡ്പൂറിലുള്ള Tata Steel ൽ ജോലി ചെയ്യുന്ന കാലം. ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന ത്രീവമായ ആഗ്രഹത്താൽ കമ്പനിയുടെ തന്നെ സാമൂഹ്യ ക്ഷേമ വകുപ്പിലേക്ക് ഒരു സ്ഥലം മാറ്റത്തിന് അരവിന്ദ് കെജ്രിവാൾ അപേക്ഷിച്ചു. അപേക്ഷ നിരസിച്ചതിനാൽ കെജ്രിവാൾ ജോലി രാജി വെച്ചു. സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കണം എന്ന ഒരു ചിന്ത അരവിന്ദിനുണ്ടായിരുന്നു.

ജംഷഡ്പൂറിൽ നിന്ന് അദ്ദേഹം കൊൽക്കത്തയിലേക്ക് പോയി. ഒരു പ്രഭാതത്തിൽ സന്തോഷത്തിന്റെ നഗരത്തിലെ വിശുദ്ധയായ മദർ തേരേസായെ ഒരു നോക്കു കാണാൻ നൂറുകണക്കിനാളുകൾകൊപ്പം അരവിന്ദും ക്യൂ നിന്നു.
ഞാൻ താങ്കൾക്കു വേണ്ടി എന്തു ചെയ്യണം? മദർ കെജ്രിവാളിനോട് ചോദിച്ചു.
എനിക്ക് താങ്കളോടൊപ്പം ജോലി ചെയ്യണം അരവിന്ദിന്റെ മറുപടി.
കാളിഘട്ടിലേക്ക് പോവുക അവിടെ ജോലിയുണ്ട് മദർ പ്രത്യുത്തരിച്ചു
പിന്നീടുള്ള കുറച്ചു മാസങ്ങൾ ദരിദ്രരും നിരാലംബരുമായ കാളിഘട്ടിലെ അന്തേവാസികൾക്കുവേണ്ടി അരവിന്ദ് ശുശ്രൂഷ ചെയ്തു.

കെജ്രിവാളിന്റെ അഭിപ്രായത്തിൽ അക്കാലത്ത് കൊൽക്കത്ത വൈരുധ്യങ്ങളുടെ നാടാണ്. ഒരു വശത്ത് കൊടിയ ദാരിദ്യം മുവശത്ത് സമ്പത്തിന്റെ ധാരാളിത്തം. സാമ്രാജ്യതത്വത്തിന്റെ പഴയ തലസ്ഥാന നഗരിയുടെ തെരുവോരങ്ങളിൽ നിന്നും രോഗികളെയും അനാഥരാക്കപ്പെട്ടവരെയും കെജ്രിവാളും സംഘവും പൊക്കിയെടുത്ത് കാളിഘട്ടിലെ ആശ്രമത്തിലെത്തിച്ചു.

കെജ്രിവാൾ ആ കാലം ഓർമ്മിച്ചെടുക്കന്നു ” എന്തു കാര്യങ്ങൾ ചെയ്യുന്നതിലും ഞങ്ങൾ സന്നദ്ധരായിരുന്നു, അന്തേവാസികളുടെ കിടക്ക ഒരുക്കുന്നതിൽ തുടങ്ങി മലമൂത്ര വിസർജ്ഞനങ്ങൾ മറവു ചെയ്യുന്നതിൽ വരെ. ഞങ്ങൾ അവരെ കുളിപ്പിച്ചു. അവരുടെ വസ്ത്രങ്ങൾ കഴുകി, ഭക്ഷണം പാകം ചെയ്തു, …. അങ്ങനെ എല്ലാ കാര്യങ്ങളും, ഇതെല്ലാം വളരെ ക്ഷീണിപ്പിക്കുന്ന ജോലി ആയിരുന്നെങ്കിലും ഒരു പാട് ആത്മസംതൃപ്തി എനിക്ക് പ്രധാനം ചെയ്തു ” .

മരിക്കാൻ കിടക്കുന്നവരെ ശുശ്രൂഷിക്കുന്നവരോട് മദർ തേരേസാ പ്രത്യേക നിർദേശങ്ങൾ നൽകിയിരുന്നു. അരവിന്ദ് അത് ഓർത്തെടുക്കുന്നു. “അവർക്ക് ജീവിതത്തിൽ ഒരിക്കലും മനുഷ്യനെന്ന നിലയിലുള്ള മഹത്വം കിട്ടിയിട്ടില്ല. മരണത്തിലെങ്കിലും അവർക്ക് ആ മഹത്വം നാം നൽകണം.”

മരണാസന്നരെ തന്റെ മടിയിൽ കിടത്തി അവസാന ശ്വാസം വരെ പരിലാളിച്ചത് കെജ്രിവാളിന്റെ മനസ്സിൽ നിന്നു മങ്ങിയിട്ടില്ല. കാളിഘട്ടിലെ ആശ്രമ ജീവിതം ഒരു സാമൂഹ്യ അവബോധമായിരുന്നില്ല മറിച്ച് ആഴമേറിയ ആത്മീയ അനുഭവമായിരുന്നു. കെജ്രിവാൾ സാക്ഷ്യപ്പെടുത്തന്നു

ഒരു വോളണ്ടിയർ ആയി ജോലി ചെയ്യുമ്പോൾ മദർ തേരേസായെ കാണുക അപൂർവ്വമായിരുന്നു. ഒരിക്കൽ അരവിന്ദ് മദർ തേരേസായോട് ചോദിച്ചു സുഖപ്പെട്ട രോഗികളെ എന്തെങ്കിലും കൈത്തൊഴിൽ പഠിപ്പിച്ചാൽ അവർക്ക് അവരുടെ കാര്യം തന്നെ നോക്കാൻ സാധിക്കില്ലേ? അവർക്ക് ആശ്രമത്തിൽ താമസിക്കേണ്ട കാര്യവുമില്ലല്ലോ?

മദർ പറഞ്ഞു “അത് എന്റെ ജോലിയല്ല .അത് ഗവൺമെന്റിന്റെ ജോലിയാണ്. എല്ലാ മനുഷ്യരിലും ദൈവമുണ്ട്, മനുഷ്യർക്കു വേണ്ടിയുള്ള എന്റെ ശുശ്രൂഷ ദൈവത്തിനു വേണ്ടിയുള്ള എന്റെ ശുശ്രൂഷയാകുന്നു.”

സിവിൽ സർവീസിന്റെ ഇന്റർവ്യൂവിന് വിളി വരുന്നതുവരെ കെജ്രിവാൾ ഉപവിയുടെ സഹോദരിമാരോടൊപ്പം ജോലി ചെയ്തു.

പിന്നീട് നാഗ്പൂരിൽ Indian Revenue Service ന്റെ ട്രെയിനിംഗ് നടക്കുമ്പോൾ അവിടെയുള്ള മിഷനറീസ് ഓഫ് ചാരിറ്റി ആശ്രമം അദ്ദേഹം സന്ദർശിക്കുമായിരുന്നു.
ഡൽഹി മുഖ്യമന്ത്രി ആയതിനു ശേഷം ആദ്യമായാണ് അദേഹം ഒരു വിദേശയാത്ര നടത്തുന്നത്, അതും തന്റെ ആരാധ്യ വനിതയായ മദർ തേരേസായുടെ വിശുദ്ധ പ്രഖ്യാപനത്തിന് നിത്യ നഗരമായ റോമിലേക്കായതിനാൽ കൂടുതൽ സന്തോഷത്തിലാണ് അരവിന്ദ് കെജ്രിവാൾ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.