കാലഘട്ടത്തിന് ആവശ്യമായ ദൈവവിളികള്‍ തിരഞ്ഞെടുക്കുക: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി

ഓരോ കാലഘട്ടത്തിന്റെയും ആവശ്യമനുസരിച്ചാണ് ദൈവവിളികള്‍ ഉരുത്തിരിഞ്ഞ് വന്നതെന്നും അങ്ങനെയുളള ദൈവവിളികള്‍ ആയിരിക്കണം കണ്ടെത്തേണ്ടതും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമെന്നും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, ദൈവവിളി പ്രോത്സാഹകരെ ഓര്‍മ്മിപ്പിച്ചു. സീറോ മലബാര്‍ സഭയുടെ വൊക്കേഷന്‍ കമ്മീഷന്‍, ദൈവവിളി പ്രോത്സാഹകര്‍ക്കു വേണ്ടി നടത്തിയ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികളിലെ ഉള്‍പ്രേരണകളെ തിരിച്ചറിയാനും അതിനെ പ്രോത്സാഹിപ്പിക്കാനും ദൈവവിളി പ്രോത്സാഹകര്‍ തയ്യാറാകണമെന്നും അദ്ദേഹം അവരെ ഉദ്‌ബോധിപ്പിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി മുന്നൂറോളം ദൈവവിളി
പ്രോത്സാഹകര്‍ പങ്കെടുത്ത ഈ സമ്മേളനത്തില്‍ ദൈവവിളി കമ്മീഷന്‍ ചെയര്‍മാനും ബല്‍ത്തങ്ങാടി രൂപതാദ്ധ്യക്ഷനുമായ ബിഷപ്പ് മാര്‍ ലോറന്‍സ് മുക്കുഴി അദ്ധ്യക്ഷത വഹിച്ചു. ദൈവവിളി കമ്മീഷന്‍ അംഗവും തലശ്ശേരി അതിരൂപത അദ്ധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട് ഏവര്‍ക്കും സ്വാഗതവും കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ആശംസകളും ദൈവവിളി കമ്മീഷന്‍ അംഗവും പാലാ രൂപത സഹായമെത്രാനുമായ ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍ സമാപനസന്ദേശവും നല്‍കി. മംഗലപ്പുഴ സെമിനാരി റെക്ടര്‍ റവ. ഡോ. മാത്യു ഇല്ലത്തുപറമ്പില്‍ ദൈവവിളി പ്രോത്സാഹകര്‍ക്ക് സഹായകമായ ചിന്തകള്‍ പങ്കുവച്ചു. കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. സെബാസ്റ്റ്യന്‍ മുട്ടംതൊട്ടില്‍ എം.സി.ബി.എസ്., ഓഫീസ് സെക്രട്ടറി സി. പ്രവീണ സി.എസ്.എന്‍ എന്നിവരും തദവസരത്തില്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.