സീറോ മലങ്കര ഡിസംബര്‍ 03 മാര്‍ക്കോ. 16: 14-18 നല്ല മനുഷ്യനാകൂ

ഉയര്‍പ്പിക്കപ്പെട്ട ശേഷം ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപ്പെട്ട യേശു തന്നെ കണ്ടവരെ, വിശ്വസിക്കാത്തതു നിമിത്തം അവരുടെ വിശ്വാസരാഹിത്യത്തെയും ഹൃദയകാഠിന്യത്തെയും ശാസിക്കുകയാണ്.

ഇന്നിന്റെ തലമുറ ഏറ്റവുമധികം നേരിടുന്ന പ്രധാന രണ്ട് വെല്ലുവിളികളാണ് വിശ്വാസരാഹിത്യവും ഹൃദയകാഠിന്യവും. യേശുവിലേയ്ക്ക് നാം ആകര്‍ഷിക്കപ്പെടണമെങ്കില്‍, യേശുവിനെ കാണുവാനുള്ള ഉള്‍ക്കാഴ്ച്ച നേടിയെടുക്കണമെങ്കില്‍ അടിയുറച്ച വിശ്വാസവും, ഹൃദയലാളിത്യവും കൂടിയേ തീരൂ. ദൈവത്തിന്റെ പുത്രനായ യേശു മനുഷ്യനായി പിറന്നത് അനുസ്മരിക്കാന്‍ നാം ഒരുങ്ങുമ്പോള്‍ നമ്മിലുള്ള വിശ്വാസമില്ലായ്മയെയും ഹൃദയകാഠിന്യത്തെയും നോമ്പിലൂടെ ഇല്ലായ്മ ചെയ്ത് നല്ല മനുഷ്യരാകുവാന്‍ നമുക്ക് പരിശ്രമിക്കാം. മനുഷ്യനായി പിറന്ന ദൈവപുത്രന്റെ എളിമയും വിശ്വസ്തതയും നമുക്ക് കൈമുതലാക്കാം. കാരണം നല്ല മനുഷ്യനായാല്‍ മാത്രമേ മനുഷ്യനായി പിറന്ന ദൈവത്തെ കാണുവാന്‍ നമുക്ക് കഴിയുകയുള്ളൂ.

ഫാ. ഫിലിപ്പ് മാത്യു വെട്ടിക്കാട്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.