സീറോമലബാര്‍: ഫെബ്രുവരി 17 മത്താ 16:21-28 സ്വയം ത്യജിക്കുക

തടസ്സം പറയുന്ന പത്രോസിനോട് യേശു പറയുന്നു: ‘സാ ത്താനേ എന്റെ മുമ്പില്‍ നിന്നു പോകൂ. നീ എനിക്കു പ്രതി ബന്ധമാണ്.’ പ്രലോഭനം ദൈവിക രീതിയായ നിസ്വാര്‍ത്ഥ തയ്ക്കുള്ള തടസ്സമാണ്. എന്നെക്കാള്‍ പ്രാധാന്യം എന്റെ സഹജന് കൊടുക്കുന്നത് നിസ്വാര്‍ത്ഥത; എല്ലാവരെക്കാള്‍ എനിക്ക് പ്രാധാന്യം കൊടുക്കുന്നത് സ്വാര്‍ത്ഥത. ഇത് പ്രലോ ഭനം ആണ്. ഇത് കൈമുതലായിട്ടുള്ളവനെ യേശു വിളി ക്കുന്നത് സാത്താനേ എന്നാണ്. നിസ്വാര്‍ത്ഥതയാകുന്ന ദൈവിക സ്വഭാവവും, സ്വാര്‍ത്ഥതയാകുന്ന സാത്താനും എന്റെ സ്വഭാവത്തിന്റെ രണ്ടു വശങ്ങളാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.