“ഹെയ്തിക്കു വേണ്ടി ഒരുപാട് പ്രാർത്ഥിക്കുക” – ഫ്രാൻസിസ് പാപ്പാ

ഹെയ്തിയിലെ ജനങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. ‘നാം അവരെ ഉപേക്ഷിക്കരുത്’ എന്നാണ് ഒക്‌ടോബർ 31 -ന് ആഞ്ചലൂസ് പ്രാർത്ഥനയ്ക്കു ശേഷം പാപ്പാ പറഞ്ഞത്.

“വളരെ കഷ്ടപ്പാടിൽ ജീവിക്കുന്ന ഹെയ്തിയിലെ ജനങ്ങളെക്കുറിച്ച് ഞാൻ ചിന്തിക്കുന്നു. ഈ രാജ്യത്തെ സഹായിക്കാൻ ഞാൻ രാഷ്ട്രനേതാക്കളോട് അഭ്യർത്ഥിക്കുന്നു. നിങ്ങളെല്ലാവരും വീട്ടിലേക്ക് മടങ്ങുമ്പോൾ ഹെയ്തിയെക്കുറിച്ചുള്ള വാർത്തകൾ അറിയാൻ ശ്രമിക്കുക. അവർക്കു വേണ്ടി പ്രാർത്ഥിക്കുക, ഒരുപാട് പ്രാർത്ഥിക്കുക” – പാപ്പാ കൂട്ടിച്ചേർത്തു.

ആഗസ്റ്റിൽ ഹെയ്തിയിലുണ്ടായ ഭൂകമ്പത്തിൽ ഇരകളായവരെ സഹായിക്കാൻ മാർപാപ്പ 2,00,000 യൂറോ സംഭാവന നൽകിയിരുന്നു. ഒമ്പതു വർഷങ്ങൾക്കു മുമ്പുണ്ടായ മറ്റൊരു ഭൂകമ്പത്തിൽ നിന്നും പൂർണ്ണമായും കരകയറാൻ അവർക്ക് ഇനിയും കഴിഞ്ഞിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.