പാറക്കെട്ടുകള്‍ ബലിവേദിയാക്കി അയര്‍ലണ്ടിലെ കത്തോലിക്കാ വൈദികര്‍

പതിനാറും പതിനെട്ടും നൂറ്റാണ്ടുകളിലെ ക്രൈസ്തവപീഡന കാലത്ത് രഹസ്യമായി വിശുദ്ധ ബലി അര്‍പ്പിച്ച വൈദികരുടെ ഓര്‍മ്മകള്‍ അനുസ്മരിച്ചുകൊണ്ട് വെളിമ്പ്രദേശങ്ങളില്‍ വിശുദ്ധ ബലി അര്‍പ്പിക്കുന്ന അയര്‍ലണ്ടിലെ കത്തോലിക്കാ വൈദികരുടെ വീഡിയോ വൈറലാകുന്നു.

മാസ് റോക്ക് എന്ന് പേരിട്ടിരിക്കുന്ന ഈ ക്യാമ്പെയിന്‍, കത്തോലിക്കാ ചാരിറ്റി സംഘടനയായ എയ്ഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡാണ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. കൂടുതല്‍ വൈദികരെ ഇതിലേയ്ക്കായി അവര്‍ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.

ദേവാലയങ്ങള്‍ ഉപേക്ഷിച്ച് അയര്‍ലണ്ടിലെ മനോഹരമായ പ്രകൃതി പശ്ചാത്തലമാക്കി പാറക്കെട്ടുകള്‍ ബലിവേദിയാക്കിയാണ് ഇവിടെ വിശുദ്ധ ബലി അര്‍പ്പിക്കുന്നത്. കത്തോലിക്കാ വിശ്വാസം നിയമവിധേയമല്ലാതിരുന്ന ഒരു കാലത്ത് ഇപ്രകാരമായിരുന്നു കത്തോലിക്കാ വൈദികര്‍ രഹസ്യമായി ദിവ്യബലി അര്‍പ്പിച്ചിരുന്നതും ദൈവജനത്തെ വിശ്വാസത്തില്‍ വഴി നടത്തിയിരുന്നതും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.