ആധുനിക സംസ്‌കാരത്തിനുമേല്‍ ആഞ്ഞടിച്ച് ഫ്രാന്‍സിസ് പാപ്പാ

മനുഷ്യജീവനെ എങ്ങനെ ഉപയോഗിക്കാം എന്നു ചിന്തിക്കുന്ന ആധുനിക സംസ്‌കാരത്തിനുമേല്‍ ആഞ്ഞടിച്ച് ഫ്രാന്‍സിസ് പാപ്പാ. മനുഷ്യജീവിന്റെ ഉപയുക്തതയല്ല, അന്തസ്സാണ് പ്രധാനപ്പെട്ടതെന്ന് പാപ്പ വ്യക്തമാക്കി. ജീവന്റെ ഏറ്റവും ചെറിയ കണിക പോലും സംരക്ഷിക്കപ്പെടണമെന്നും പാപ്പാ അഭ്യര്‍ത്ഥിച്ചു.

“മനുഷ്യജീവന്റെ അളക്കാനാവാത്ത വില തിരിച്ചറിയുന്ന സമൂഹമാണ് യഥാര്‍ത്ഥത്തില്‍ സംസ്‌കൃതസമൂഹം” – പാപ്പാ പറഞ്ഞു. വത്തിക്കാന്‍ കോണ്‍ഗ്രിഗേഷന്‍ ഓഫ് ഫെയ്ത്ത് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്.

ഇന്നത്തെ സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലത്തില്‍ മനുഷ്യജീവന്‍ വിലമതിക്കപ്പെടുന്നത് കാര്യക്ഷമതയുടെ അടിസ്ഥാനത്തിലാണ്. പലരെയും അനര്‍ഹരായി തള്ളിക്കളയുന്ന സമൂഹമാണിതെന്നും പാപ്പാ കുറ്റപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.