കുമ്പസാരത്തെക്കുറിച്ചുള്ള ഫ്രാന്‍സിസ് പാപ്പായുടെ വാക്കുകള്‍

അത്ഭുതകരമായ മാനസാന്തരങ്ങള്‍ സംഭവിക്കുന്ന ദൈവികമായ വേദിയാണ് കുമ്പസാരം എന്ന കൂദാശ എന്ന് ഫ്രാന്‍സിസ് പാപ്പാ. വിശുദ്ധീകരണത്തിന്റെ വഴിയാണ് കുമ്പസാരം – പാപ്പാ കൂട്ടിച്ചേര്‍ത്തു.

“ഓരോ കുമ്പസാരവും പൂർണ്ണമായ വിശുദ്ധീകരണത്തിലേക്കുള്ള ഉറപ്പായ ചവിട്ടുപടിയാണ്. സ്നേഹത്തിന്റെയും സത്യത്തിന്റെയും സമാധാനത്തിന്റെയും ദൈവരാജ്യം വളര്‍ത്തുന്ന കരുണാര്‍ദ്രമായൊരു ആശ്ലേഷമാണത്” – അദ്ദേഹം പറഞ്ഞു. കുമ്പസാരം കുമ്പസാരിക്കുന്നയാള്‍ക്കു മാത്രമല്ല കുമ്പസാരിപ്പിക്കുന്നയാള്‍ക്കും ആത്മശുദ്ധീകരണത്തിനു കാരണമാകും. അത്ഭുതകരമായ മാനസാന്തരങ്ങള്‍ നേരില്‍ കാണാനുള്ള അപൂര്‍വ്വ അവസരമാണ് ഓരോ കുമ്പസാരക്കാരനും ലഭിക്കുന്നതെന്നും പാപ്പാ പറഞ്ഞു.

മാലാഖമാര്‍ മാത്രം സാക്ഷികളായി നില്‍ക്കെ, കുമ്പസാരക്കൂട്ടിനുള്ളില്‍ രഹസ്യമായി അത്ഭുതങ്ങള്‍ സംഭവിക്കുന്നു. താൻ ഇത് വെറുതേ പറയുന്നതല്ലെന്നും വളരെ ഗൗരവമായി പറയുന്നതാണെന്നും മാര്‍പാപ്പാ കൂട്ടിച്ചേര്‍ത്തു. കുമ്പസാരക്കാര്‍ക്ക് പരിശീലനം നല്‍കുന്നതിന്റെ ആവശ്യതയെക്കുറിച്ചും പാപ്പാ ഊന്നിപ്പറഞ്ഞു. കുമ്പസാരക്കൂട് രക്ഷയുമായുള്ള കൂടിക്കാഴ്ചാസ്ഥലമാണ്. ദൈവത്തിന്റെ ആശ്ലേഷം അവിടെ അനുഭവിക്കാനാവും – പാപ്പാ വിശദീകരിച്ചു.

1 COMMENT

Leave a Reply to AnonymousCancel reply