പ്രതിസന്ധിയില്‍ മുങ്ങിപ്പോകരുത്; മാര്‍പാപ്പ

വൈറസ് ബാധയില്‍ മുങ്ങിപ്പോകാതെ സാഹോദര്യത്തിലും ദൈവസ്‌നേഹത്തിലും മുഴുകി, നിസ്സംഗതയും നൈരാശ്യവും വെടിഞ്ഞ് സ്‌നേഹത്തോടും ഐക്യദാര്‍ഢ്യത്തോടുംകൂടെ ഉണര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ പാപ്പാ ആഹ്വാനം ചെയ്യുന്നു.

മനുഷ്യജീവിതം ലോലമാണെങ്കിലും വിലപിടിപ്പുള്ള പവിഴമുത്തുപോലെയാണ്. അതിനാല്‍ ക്ലേശങ്ങള്‍ക്കിടയിലും പ്രത്യാശ കൈവെടിയരുതെന്നും, മഹാവ്യാധിക്കും അപ്പുറമുള്ള സമാധാനത്തിന്റേയും പ്രശാന്തതയുടേയും കാലം ലക്ഷ്യമാക്കി കരുതലോടെ നീങ്ങുവാനും പാപ്പാ ഉദ്‌ബോധിപ്പിക്കുന്നു. കെടുതികളില്‍ നിരാശയിലും വിഷാദത്തിലും ആണ്ടുപോകാതെ അവയെ അഭിമുഖീകരിച്ച് വീണ്ടെടുപ്പിനുള്ള ശേഷി സംഭരിക്കുന്നതാണ് പ്രത്യാശയെന്നും പാപ്പാ വ്യക്തമാക്കി.

അയല്‍ക്കാര്‍ നല്ലവരായിട്ട് നാം നല്ലവരായിത്തീരാന്‍ കാത്തിരിക്കാതെ നമുക്കു നല്ലവരായിത്തീരാന്‍ പരിശ്രമിക്കാം. മറ്റുള്ളവര്‍ നമ്മെ ആദരിക്കുന്നതിനു മുന്‍പേ നമുക്ക് അവരെ സേവിക്കാനാകണം. എല്ലാം ആദ്യം നമ്മില്‍ത്തന്നെ തുടങ്ങാം. പാപ്പാ ഓര്‍മ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.