ക്രിസ്തീയ ആത്മീയത മിതത്വവും ലാളിത്യവും ആവശ്യപ്പെടുന്നു എന്ന് മാര്‍പാപ്പ

ക്രിസ്തീയ ആത്മീയത മിതത്വവും ലാളിത്യവും ആവശ്യപ്പെടുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അത് നമ്മെ നിയന്ത്രിക്കാനും ചെറിയ കാര്യങ്ങളെ വിലമതിക്കാനും, ജീവിതം നമുക്ക് നല്‍കുന്ന അവസരങ്ങളോട് നന്ദിയുള്ളവരായിരിക്കാനും, നാം കൈവശപ്പെടുത്തിയവയില്‍ നിന്ന് ആത്മീയമായി അകന്നുനില്‍ക്കാനും, ഇല്ലാത്തതിന്റെ പേരിലുണ്ടാകുന്ന ദുഃഖത്തിന് വഴങ്ങാതിരിക്കാനും അനുവദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഈ പ്രതിസന്ധിഘട്ടത്തില്‍ ഭൗതികവസ്തുക്കളുടെ ഉപയോഗം ഭൂമിക്ക് എങ്ങനെ ദോഷകരമാകുമെന്ന് നമുക്ക് ചിന്തിക്കാം. സൃഷ്ടിയെ സംബന്ധിച്ച് ലളിതവും കൂടുതല്‍ ആദരണീയവുമായ ജീവിതശൈലിയിലേക്കു മാറാനും സഞ്ചരിക്കാനും നമുക്ക് തീരുമാനിക്കാം. സന്തോഷപൂര്‍വ്വം ക്രിസ്തു ജീവിക്കുന്നു എന്നതിന് സാക്ഷികളാവുക. അവന്റെ സ്‌നേഹത്തിന്റെയും രക്ഷയുടെയും സന്ദേശം സകലയിടത്തും പരത്തുക” – പാപ്പാ വ്യക്തമാക്കി.

“സാമൂഹ്യനീതി, സത്യം, സമഗ്രത, മനുഷ്യാവകാശങ്ങള്‍ തുടങ്ങിയവ ഉയര്‍ത്തിപ്പിടിക്കുക. പീഡിപ്പിക്കപ്പെടുന്നവരെയും ദരിദ്രരെയും ദുര്‍ബലരേയും സമൂഹത്തില്‍ ശബ്ദമില്ലാത്തവരെയും സംരക്ഷിക്കുക. അത്ഭുതത്തോടെ സൃഷ്ടിയെ നോക്കാന്‍ നിങ്ങളുടെ നയനങ്ങളെ പ്രാപ്തമാക്കുന്ന പുത്തന്‍ രീതികള്‍ക്ക് സാക്ഷ്യമാവുക, ഭൂമിയെ നമ്മുടെ പൊതുഭവനമായും സമഗ്രമായ പരിസ്ഥിതിയെ പരിപോഷിപ്പിക്കാനും നിങ്ങള്‍ക്കുള്ള ധൈര്യത്തിനും സാക്ഷ്യമാവുക” – പാപ്പാ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.