ജീവിതത്തിലെ ചുഴികളില്‍ നിന്ന് കരകയറാന്‍ പാപ്പാ നല്‍കുന്ന രണ്ട് നിര്‍ദേശങ്ങള്‍

ജീവിതയാത്രയില്‍ പലപ്പോഴായി ഉണ്ടാകുന്നതും നാം വീണുപോകുന്നതുമായ അപകടകരമായ ചുഴികളില്‍ നിന്ന് കരകയറാന്‍ രണ്ട് മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിച്ച് ഫ്രാന്‍സിസ് പാപ്പ. ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് പാപ്പാ ഇക്കാര്യം വിശദീകരിച്ചത്.

രണ്ടു ക്രിസ്തീയ പ്രതികരണങ്ങളാണ് അക്രമണചുഴിയില്‍ നിന്ന് പുറത്തുകടക്കാന്‍ ഉതകുന്നത് എന്ന് വിശദീകരിച്ചുകൊണ്ട് പാപ്പാ പറയുന്നത് – ഒന്ന് പ്രാര്‍ത്ഥനയും രണ്ട് സ്വയം സമര്‍പ്പണവും. ഈ രണ്ട് പിടിവള്ളികളുടെ സഹായത്തോടെ ജീവിതത്തിലെ ഏത് നിലയില്ലാക്കയത്തില്‍ നിന്നും അപകടകരമായ ചുഴിയില്‍ നിന്നും കരകയറാന്‍ സാധിക്കുമെന്നും പാപ്പാ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.