യഥാര്‍ത്ഥ അനുകമ്പയും ധ്യാനവും എന്തെന്ന് വ്യക്തമാക്കി മാര്‍പാപ്പ

മറ്റുള്ളവരോട് അവന് അനുകമ്പയുണ്ടെങ്കില്‍, ‘ഇതില്‍ ഞാന്‍ ഖേദിക്കുന്നു…’ എന്നു മാത്രം പറയലല്ല അനുകമ്പയെന്ന് മാര്‍പാപ്പ. പറച്ചിലിനൊപ്പം അപരനുവേണ്ടി സഹിക്കുന്നതുമാണ് അനുകമ്പയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒഴികഴിവുകള്‍ക്കും തത്വങ്ങള്‍ക്കുമപ്പുറം പോവുകയാണങ്കില്‍, ഒരുവന് മറ്റുള്ളവരെ ചേര്‍ത്തുനിര്‍ത്തുവാനും സഹോദരീ-സഹോദരന്മാരായി കാണുവാനും കഴിയുന്നതാണ് അനുകമ്പയെന്നും പാപ്പാ ചൂണ്ടിക്കാട്ടി. ദൈവം മക്കളോടെന്നപോലെ നമ്മോടു കരുണ കാട്ടുന്നു. ആ കാരുണ്യം നാം സഹോദരങ്ങളോടും പ്രകടമാക്കുന്നതാണ് നീതി. കരുണയില്ലായ്മയാണ് സമൂഹത്തിലെ നിസംഗമായ നമ്മുടെ പെരുമാറ്റം.

നിസ്സംഗത മ്ലേച്ഛതയുടെ പദവും പാപവുമാണ്. അതായത് ഹൃദയത്തില്‍ നുഴഞ്ഞുകയറി മനോഭാവത്തില്‍, ‘എന്തെങ്കിലുമാവട്ടെ…’ എന്നതില്‍ അവസാനിക്കുന്നതാണ് നിസ്സംഗത. നിസ്സംഗതയാകുന്ന മഹാമാരിക്കെതിരെയുള്ള മികച്ച പ്രതിരോധകുത്തിവയ്പാണ് അനുകമ്പ. ‘അത് എന്നെ ബാധിക്കുന്നതല്ല,’ ‘എനിക്കതില്‍ കാര്യമില്ല,’ ‘അതിന് എനിക്കെന്താണ്…,’ ‘അത് അവന്റെ കാര്യമല്ലേ…?’ ഇതൊക്കെയാണ് നിസ്സംഗതയുടെ ലക്ഷണങ്ങള്‍. അതിന് നേര്‍വിപരീതമാണ് അനുകമ്പയെന്ന് പാപ്പാ വ്യക്തമാക്കി.

അനുകമ്പയോടെ പെരുമാറുന്നത് ഒരു തെരഞ്ഞെടുപ്പാണ്. ഓരോരുത്തരിലും സ്വന്തം അയല്‍ക്കാരനെ കാണുവാനായി യാതൊരു ശത്രുതയും മനസ്സിലില്ലാത്ത ഒരു സ്വയം തെരഞ്ഞെടുപ്പാണത്. ഇതാണ് നാം തെരഞ്ഞെടുക്കേണ്ട അനുകമ്പയുടെ വഴി. അനുകമ്പയില്ലാതെ എത്രയോ പേരാണ് സമൂഹത്തില്‍ അവഗണിക്കപ്പെടുന്നതെന്ന് ചിന്തിക്കുമ്പോള്‍ വേദന തോന്നുന്നു. വയോജനങ്ങള്‍, കുട്ടികള്‍, തൊഴിലാളികള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങി എന്തുമാത്രം ജനങ്ങള്‍. സഹോദരങ്ങളോടു ചേര്‍ന്നു പ്രവര്‍ത്തിച്ചുകൊണ്ട് വിശ്വസാഹോദര്യം വളര്‍ത്താം – പാപ്പാ ഉദ്‌ബോധിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.