ലെസ്‌ബോസിൽ വച്ച് കണ്ടുമുട്ടിയ അഫ്ഗാൻ ബാലന് വത്തിക്കാനിൽ സ്വീകരണം നൽകി ഫ്രാൻസിസ് പാപ്പാ

ലെസ്‌ബോസിൽ വച്ച് കണ്ടുമുട്ടിയ രോഗിയായ അഫ്‌ഗാൻ ബാലനെ വത്തിക്കാനിൽ മാതാപിതാക്കൾക്കൊപ്പം സ്വീകരിച്ച് ഫ്രാൻസിസ് പാപ്പാ. ഡിസംബർ 22 ബുധനാഴ്ച പോൾ ആറാമൻ ഹാളിൽ വച്ചു നടന്ന പൊതുസന്ദർശന പരിപാടിയുടെ സമാപനചടങ്ങിലാണ് പാപ്പാ, അഫ്ഗാൻ ബാലനെയും കുടുംബത്തെയും സ്വീകരിച്ചത്.

“മെഡിറ്ററേനിയൻ പ്രദേശത്തെ കുടിയേറ്റ പ്രശ്നത്തിന്റെ അനന്തരഫലങ്ങളിൽ ഭൂരിഭാഗവും ചില യൂറോപ്യൻ രാജ്യങ്ങളാണ് അനുഭവിക്കുന്നത്. പക്ഷേ, ഇത് എല്ലാവരുടെയും പങ്കിട്ട ഉത്തരവാദിത്വമാണ്. അതിൽ നിന്ന് ഒരു രാജ്യത്തിനും ഒഴിഞ്ഞുമാറാൻ കഴിയില്ല. കാരണം ഇത് മനുഷ്യരാശിയുടെ പ്രശ്നമാണ്” – പാപ്പാ പറഞ്ഞു. തന്റെ യാത്രയിൽ താൻ കണ്ടുമുട്ടിയ ഒരു കൂട്ടം ആളുകളെ റോമിലേക്കു കൊണ്ടുവരാൻ തനിക്ക് കഴിഞ്ഞുവെന്നും അവരിൽ ചിലർ ഇന്ന് നമുക്കിടയിൽ ഉണ്ടെന്നും ഇത് മറ്റ് യൂറോപ്യൻ രാജ്യങ്ങൾക്ക് ഒരു ഉത്തേജനമായി മാറുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ഗ്രീക്ക് ദ്വീപായ ലെസ്ബോസിൽ സന്ദർശനം നടത്തിയപ്പോഴാണ് പാപ്പാ ഈ ബാലനെ ആദ്യമായി കാണുന്നത്. ചികിത്സക്കു വേണ്ടിയാണ് ഈ കുട്ടി ഇപ്പോൾ ഇറ്റലിയിലെത്തിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.