സമര്‍പ്പിതക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയുടെ വാര്‍ഷികത്തില്‍ പാപ്പാ സന്ദേശം നല്‍കി

റോമിലെ ക്ലാരിറ്റന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോണ്‍സിക്രേറ്റഡ് ലൈഫും മാഡ്രിഡിലുള്ള തിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് ലൈഫും ചേര്‍ന്ന് നടത്തുന്ന സമര്‍പ്പിത ജീവിതം നയിക്കുന്നവരുടെ ഏകീകരണത്തിനും സുരക്ഷിതത്വത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ അമ്പതാം വാര്‍ഷികം ആഘോഷിച്ച വേളയില്‍ അവര്‍ക്കായി അയച്ച വീഡിയോ സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞിരിക്കുന്നത്.

സമര്‍പ്പിതജീവിതത്തിന്റെ മഹത്വം പ്രഘോഷിക്കുന്നതിനും അത് ഫലദായമാക്കുന്നതിനും വേണ്ടി ഈ കൂട്ടായ്മ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെ പാപ്പാ നന്ദിയോടെ അനുസ്മരിച്ചു. മേയ് 17 മുതല്‍ 22 വരെയാണ് മാഡ്രിഡില്‍ അമ്പതാം വാര്‍ഷികാചരണവും സമ്മേളനവും നടക്കുന്നത്.

“അനുദിനം സ്വയം സമര്‍പ്പിക്കുന്നതാണ് സമര്‍പ്പിതജീവിതം. അതില്‍ സംഭാഷണവും യാഥാര്‍ത്ഥ്യവും ഉള്‍പ്പെടും. സമര്‍പ്പിതജീവിതത്തിന്റെ ആഴം കുറയുമ്പോള്‍ അതിന്റെ ഫലഭുഷ്ടിയും നഷ്ടപ്പെടും” – പാപ്പാ സന്ദേശത്തില്‍ പറഞ്ഞു.

ആവിലായിലെ വി. തെരേസയെ ആണ് മാതൃകയായി പാപ്പാ ചൂണ്ടിക്കാണിച്ചത്. സ്വയം നവീകരിക്കാന്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കണമെന്നും നവീകരണം എന്നത് യാഥാര്‍ത്ഥ്യവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഒരു യാത്രയാണെന്നും അതിനെല്ലാം അപ്പസ്‌തോലന്മാരുടേത് പോലുള്ള ധൈര്യം ആവശ്യമാണെന്നും അതിന് പ്രാര്‍ത്ഥനയെ കൂട്ടുപിടിക്കണമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.