വിശ്വാസികൾ സമാധാനത്തിന്റെ വാഹകരും പാലങ്ങൾ നിർമിക്കുന്നവരുമാവുക: മാർപാപ്പ

വിശ്വാസികൾ സമാധാനത്തിന്റെ നിർമാണക്കാരും പാലങ്ങൾ നിർമിക്കുന്നവരുമാവുക എന്ന് ഫ്രാൻസിസ് മാർപാപ്പ. വിശുദ്ധ എഡിജിയോയുടെ നാമത്തിൽ നടക്കുന്ന ബ്രിഡ്ജിംഗ് പീസസ് എന്ന വാർഷിക യോഗത്തിനായി അയച്ച സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം ആവശ്യപ്പെട്ടത്. 32 വർഷം മുമ്പ് അസ്സീസിയിൽ നടന്ന ചരിത്ര പ്രസിദ്ധമായ സമ്മേളനത്തിന്റെ ഓർമ്മയും ഇതുണ്ടാക്കുന്നുണ്ടെന്നും പാപ്പാ പറഞ്ഞു.

പല മാറ്റങ്ങളിലൂടെയുമാണ് ലോകം കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ ലോകസമാധാനത്തിനു വേണ്ടി ഇടതടവില്ലാതെ, മടുപ്പുകൂടാതെ പ്രാർത്ഥിക്കാൻ നാം കടപ്പെട്ടിരിക്കുന്നു. പുതിയ ബന്ധങ്ങൾ സ്ഥാപിക്കാനും പഴയവ പുതുക്കാനും മനുഷ്യരെ പരസ്പരം ഒന്നിപ്പിക്കാനും ഉതകുന്നതാണ് ഇത്തരം സമ്മേളനങ്ങൾ. ചരിത്രത്തിലെ മുറിവുകൾ മായിച്ച് സമാധാനവും സാഹോദര്യവും നെയ്തെടുക്കാൻ സമാധാന സമ്മേളനങ്ങളിലൂടെ സാധിക്കണം.

സമാധാനം സ്ഥാപിക്കുക, പുതുക്കുക എന്നിവയായിരിക്കണം ഓരോ മതത്തിന്റെയും ലക്ഷ്യം. യുവജനങ്ങളും ഇത് തങ്ങളുടെ കടമയും നിയോഗവുമായിക്കണ്ട് പ്രവർത്തിക്കണം. പരസ്പരം മതിലുകൾ പണിയുന്നതിനേക്കാൾ എത്രയോ നല്ലതാണ് പരസ്പരം പാലങ്ങൾ പണിയുന്നതെന്നും ചിന്തിക്കണം. പാപ്പാ ഓർമിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.