സ്കൂളിലേക്കു മടങ്ങുന്ന വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്ന് ഫ്രാൻസിസ് പാപ്പാ

വരും ആഴ്ചകളിൽ അദ്ധ്യായനം ആരംഭിക്കുന്നതും തിരികെ സ്‌കൂളിലേക്ക് പോകാനൊരുങ്ങുന്നതുമായ വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ. അദ്ധ്യയനവർഷം എല്ലാവർക്കും സാംസ്കാരികമായി വളരുവാനും ആഴത്തിലുള്ള സൗഹൃദങ്ങൾക്കും അവസരമുണ്ടാകട്ടെ എന്ന് പാപ്പാ പറഞ്ഞു. കുട്ടികൾക്കും കുടുംബത്തിനും ക്രിസ്തുവിന്റെ ജ്ഞാനവും സന്തോഷവും നൽകുവാൻ പാപ്പാ പ്രാർത്ഥിച്ചു.

“വിശ്വാസം സംരക്ഷിക്കാനും ശാസ്ത്രത്തിന്റെ വളർച്ചയിൽ പ്രധാന പങ്കു വഹിക്കാനും വിദ്യാർത്ഥികൾക്ക് കഴിയട്ടെ. സമാധാനവും സാഹോദര്യവും ശാന്തിയും ആസ്വദിക്കാൻ കഴിയുന്ന ഒരു നല്ല ഭാവി എല്ലാവർക്കും ഉണ്ടാകട്ടെ” എന്ന് പാപ്പാ ആശംസിച്ചു. അതോടൊപ്പം എല്ലാ തിന്മകളിൽ നിന്നും കുട്ടികൾ സംരക്ഷിക്കപ്പെടാനായി പ്രത്യേകം പ്രാർത്ഥിക്കണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

“ലോകത്തിനും ചരിത്രത്തിനും മാനുഷികസ്വഭാവം നൽകുന്ന ഏറ്റവും ഫലപ്രദമായ ഒന്നാണ് വിദ്യാഭ്യാസം. തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന സ്നേഹത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും വിഷയമാണ് വിദ്യാഭ്യാസം” – പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.