ഭയം അടിമത്വത്തിന്റെ ഉറവിടം: ഫ്രാന്‍സിസ് പാപ്പാ 

ഭയം അടിമത്വത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും ഉറവിടമാണെന്ന് ഫ്രാന്‍സിസ് പാപ്പാ. ഫ്രത്തേര്‍ണ ദോമൂസ് മന്ദിരത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ സംസാരിക്കുകയായിരുന്നു പാപ്പാ.

ഭയം എല്ലാവിധത്തിലും ഉള്ള സ്വേച്ഛാധിപത്യത്തിന്റെയും ഉറവിടമാണ്. കാരണം ജനത്തോടുള്ള ഭയത്താലാണ് സ്വേച്ഛാധിപതികള്‍ അതിക്രമങ്ങള്‍ അഴിച്ചു വിടുന്നത്. അപരനോടും, പരിചയമില്ലാത്തവരോടും പാര്‍ശ്വവത്കൃതരോടും, പരദേശിയോടുമുള്ള ഭയം നാം നമ്മിലേയ്ക്ക് തന്നെ ചുരുങ്ങുന്നതിന് കാരണമാകുന്നു. അതു തോല്‍വിയുടെ അടയാളമാണ്. ഭയത്തെ കീഴ്‌പ്പെടുത്തി സമാഗമത്തിന് സ്വയം തുറന്നുകൊടുക്കാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. പാപ്പാ ഓര്‍മിപ്പിച്ചു.

അപരന്റെ സംസ്‌കാരത്തിലേക്കു കടക്കുകയും അവരുടെ അവസ്ഥയോടു താദാത്മ്യം പ്രാപിക്കുകയും അവരുടെ ചിന്തകളും അനുഭവങ്ങളും മനസ്സിലാക്കുകയും ചെയ്യുക ആയാസകരമാണെന്നും ആകയാല്‍ പലപ്പോഴും നമ്മള്‍ അപരനുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് പിന്മാറുകയും നമ്മുടെ സ്വയരക്ഷയ്ക്കായി മതിലുകള്‍ ഉയര്‍ത്തുകയും ചെയ്യുന്നു. അപരനുമായുള്ള സമാഗമം വേണ്ടെന്നു വയക്കുന്നത് മനുഷ്യോചിതമല്ല. നാം അപരനുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ ക്രിസ്തുവുമായിട്ടു തന്നെയാണ് കണ്ടുമുട്ടുന്നത്. പാപ്പാ ഉദ്‌ബോധിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.