33 -മത് അൽഫോൻസാ തീർത്ഥാടനം ആത്മീയ തീർത്ഥാടനമായി ഇന്ന് നടത്തും

ചങ്ങനാശേരി അതിരൂപതാ മിഷൻലീഗിന്റെ ആഭിമുഖ്യത്തിൽ 33 -മത് അൽഫോൻസാ തീർത്ഥാടനം ഇന്ന് നടത്തും. അതിരൂപതയുടെ 16 ഫൊറോനകളിൽ നിന്നുമായി പതിനായിരക്കണക്കിന് കുട്ടികളും മുതിർന്നവരും പങ്കെടുത്തിരുന്ന തീർഥാടനം കോവിഡ് പശ്ചാത്തലത്തിൽ ആത്മീയ തീർത്ഥാടനമായാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് അതിരൂപതാ ഡയറക്ടർ ഫാ. ജോബിൻ പെരിമ്പളത്തുശേരി അറിയിച്ചു.

കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നിയോഗിക്കപ്പെട്ടിരിക്കുന്ന ഭാരവാഹികൾ മാത്രമായിരിക്കും ജന്മഗൃഹത്തിലെ ശുശ്രൂഷയിൽ പങ്കെടുക്കുന്നത്. തിരുക്കർമ്മങ്ങൾ അതിരൂപതയുടെ ഔദ്യോഗിക യൂട്യൂബ് ചാനലായ മാക് ടീവിയിലൂടെ തത്സമയം സംപ്രേഷണം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.