വി. യൗസേപ്പ് പഠിപ്പിക്കുന്ന പ്രധാനപ്പെട്ട കാര്യം ഓര്‍മ്മപ്പെടുത്തി മാര്‍പാപ്പ

പത്രങ്ങളുടെ തലക്കെട്ടുകളിലോ, ടെലിവിഷന്‍ പരിപാടികളിലോ കാണപ്പെടാത്ത അജ്ഞാതരായ ചില മനുഷ്യര്‍ നമ്മുടെ ചരിത്രത്തിന്റെ നിര്‍ണ്ണായകമായ സംഭവങ്ങളെ രൂപപ്പെടുത്തുകയാണെന്ന് മാര്‍പാപ്പ പറഞ്ഞു. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, സന്നദ്ധസേവകര്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങി മതപുരോഹിതരും ഭക്തജനങ്ങളുംവരെ അസംഖ്യം ആളുകള്‍ സേവനത്തിന്റെ മുന്നണിയിലുണ്ട്.

ഉത്തരവാദിത്വങ്ങള്‍ പങ്കുവച്ചുകൊണ്ട് ക്ഷമയോടെയും പ്രത്യാശയോടെയും എന്തുമാത്രം ആളുകളാണ് സേവനസന്നദ്ധരായിരിക്കുന്നത്. പ്രശ്നസമയങ്ങളില്‍ വഴികാട്ടിയായും തുണയായും അദൃശ്യസാന്നിദ്ധ്യമായി ആരാലും ശ്രദ്ധിക്കപ്പെടാതെയും കടന്നുപോകുന്ന ഈ വ്യക്തികളില്‍ ഓരോരുത്തരിലും നമുക്ക് വി. യൗസേപ്പിനെ കണ്ടെത്താം. രക്ഷാകരചരിത്രത്തിന്റെ നിഴലില്‍ നില്‍ക്കുകയോ കാണപ്പെടുകയോ ചെയ്യാത്ത ഒരാള്‍ക്കുപോലും അതുല്യമായ ഒരു പങ്കുണ്ടെന്ന് വി. യൗസേപ്പ് ഈ ഒരു വര്‍ഷത്തില്‍ നമ്മെ പ്രത്യേകമായി ഓര്‍മ്മിപ്പിക്കുന്നു – പാപ്പാ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.