വി. ജോൺ പോൾ രണ്ടാമൻ പാപ്പയുടെ നൊവേന: ആറാം ദിവസം

ഒക്ടോബർ ഇരുപത്തിരണ്ടാം തീയതി മഹാനായ വി. ജോൺ പോൾ രണ്ടാമൻ പാപ്പയുടെ തിരുനാളാണ്. നമ്മുടെ കാലഘട്ടത്തിൽ ജീവിച്ചു മരണമടഞ്ഞ ആ പുണ്യാത്മാവ് നമ്മുടെ പ്രിയപ്പെട്ട വിശുദ്ധനാണ്. ആ വിശുദ്ധന്റെ തിരുനാളിനൊരുക്കമായുള്ള നൊവേന പ്രാർത്ഥന.

ആറാം ദിവസം: ജോൺ പോൾ രണ്ടാമൻ ഹൈക്കിങ് ഇഷ്ടപ്പെട്ട വ്യക്തി. 

1954 ഹൈക്കിങ് ടൂറിസത്തിനുള്ള ബ്രോൺസ് ബാഡ്ജ്  കരോൾ വോയ്റ്റിലക്കു കിട്ടി. ആ വർഷം പല അവസരങ്ങളിലായി 166 കിലോമീറ്റർ ആണ് അദ്ദേഹം ഹൈക്ക് ചെയ്തത്. അതിൽ ഭൂരിഭാഗവും മഞ്ഞുകാലത്താണ്  ചെയ്തിരുന്നത്.

പ്രാർത്ഥന

ഓ പരിശുദ്ധ ത്രിത്വമേ, ജോൺ പോൾ രണ്ടാമൻ പാപ്പയെ തിരുസഭയ്ക്കു നൽകിയതിനു ഞങ്ങൾ നന്ദി പറയുന്നു. പിതാവിന്റെ ആർദ്രതയും ക്രിസ്തുവിന്റെ കുരിശിന്റെ മഹത്വവും പരിശുദ്ധാത്മ സ്നേഹത്തിന്റെ പ്രഭയും വിളങ്ങി ശോഭിക്കാൻ വിശുദ്ധനെ അങ്ങു യോഗ്യനാക്കിയല്ലോ.

അങ്ങയുടെ അനന്ത കാരുണ്യത്തിലും പരിശുദ്ധ കന്യകാമറിയത്തിന്റെ മാതൃ മധ്യസ്ഥതയിലും പൂർണ്ണമായും ശരണപ്പെട്ടു, നല്ല ഇടയനായ യേശുവിന്റെ  പ്രതിരൂപമായി അവൻ തന്നെത്തന്നെ മാറുകയും അങ്ങുമായി നിത്യമായി ഒന്നായിരിക്കാൻ ഏറ്റവും നല്ല മാർഗ്ഗം വിശുദ്ധി ആണന്നു പഠിപ്പിക്കുകയും ചെയ്തുവല്ലോ. അങ്ങു തിരുമനസ്സാകുന്നുവെങ്കിൽ വിശുദ്ധ ജോൺ പോൾ പാപ്പയുടെ മാധ്യസ്ഥ്യം വഴി ഞങ്ങൾ ഇപ്പോൾ പ്രത്യാശപൂർവ്വം അപേക്ഷിക്കുന്ന ഈ അനുഗ്രഹം (നിയോഗം പറയുക) ഞങ്ങൾക്കു നേടിത്തരണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും ആമ്മേൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.