ലെയോ പാപ്പ കാസിൽ ഗാൻഡോൾഫോയിൽ സമാധാന പ്രാർഥനാഗീതത്തിന് നേതൃത്വം നൽകും

ബോർഗോ ലൗദാത്തോ സിയിൽ വച്ച് ലെയോ പതിനാലാമൻ പാപ്പയുടെ നേതൃത്വത്തിൽ ‘സമാധാനത്തിന്റെ ഗീതം’ പ്രാർഥനാസംഗമം നടക്കും. പ്രശസ്ത ഗായകൻ അന്ത്രെയാ ബൊച്ചേല്ലിയും അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള 164 യുവാക്കൾ അടങ്ങുന്ന ‘ABF വോയ്സസ്’ ഗായകസംഘവും ചടങ്ങിൽ പങ്കാളികളാകും.

അസ്സീസിയിലെ വി. ഫ്രാൻസിസിന്റെ എണ്ണൂറാം ചരമവാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ഈ ചടങ്ങ് സംഘടിപ്പിക്കുന്നത്. അന്ത്രെയാ ബൊച്ചേല്ലിയുടെ സംഗീതവും ഇസ്രായേൽ, വെസ്റ്റ് ബാങ്ക്, ഉഗാണ്ട, ഹെയ്തി, ഇറ്റലി എന്നീ രാജ്യങ്ങളിൽ നിന്നുള്ള 164 കുട്ടികളും യുവാക്കളും അടങ്ങുന്ന ‘ABF വോയ്സസ്’ ഗായകസംഘവും പ്രാർഥനയ്ക്ക് അകമ്പടിയേകും.

യുദ്ധം, ദാരിദ്ര്യം, ദുരിതങ്ങൾ എന്നിവയാൽ അടയാളപ്പെടുത്തിയ വ്യത്യസ്തമായ ജീവിതാനുഭവങ്ങൾ പേറുന്നവരാണ് ഈ യുവാക്കൾ. ഒരുമിച്ച് പാടുന്നതിലൂടെ, കലയ്ക്ക് ആശയവിനിമയത്തിന്റെയും പ്രത്യാശയുടെയും പുനഃസമാധാനത്തിന്റെയും സാർവത്രികഭാഷയാകാൻ കഴിയുമെന്ന സന്ദേശമാണ് ഇവർ ലോകത്തിന് നൽകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.