രാത്രിജപം

പിതാവിന്റെയും പുത്രന്റെയും  പരിശുദ്ധാത്മാവിന്റെയും നാമത്തില്‍, ആമ്മേന്‍

എന്റെ ദൈവമായ ഈശോമിശിഹായെ , ഈ ദിവസം അങ്ങ് എനിക്കു നല്‍കിയ  എല്ലാ അനുഗ്രഹങ്ങള്‍ക്കും ഞാന്‍ നന്ദി പറയുകയും അങ്ങയെ ആരാധിക്കുകയും ചെയ്യുന്നു. എന്റെ ഉറക്കവും ഈ രാത്രിയിലെ ഓരോ നിമിഷവും ഞാന്‍ അങ്ങേക്ക് കാഴ്ചവയ്ക്കുന്നു. പാപത്തില്‍ നിന്ന് എന്നെ കാത്തു സൂക്ഷിക്കണമെന്നപേക്ഷിക്കുന്നു. അങ്ങേ  തിരുഹൃദയത്തിലും എന്റെ അമ്മയായ കന്യാമാരിയത്തിന്റെ സംരക്ഷണയിലും ഞാന്‍ വസിക്കട്ടെ. അങ്ങേ പരിശുദ്ധ  മാലാഖമാര്‍ എന്നെ സഹായിക്കുകയും  സമാധാനത്തോടെ സൂക്ഷിക്കുകയും ചെയട്ടെ. അങ്ങേ അനുഗ്രഹം എന്റെ മേല്‍ഉണ്ടാകുമാറാകട്ടെ. എന്റെ കര്‍ത്താവേ ഈ രാത്രിയില്‍ പാപം കൂടാതെ എന്നെ കാത്തുപരി പാലിക്കണമേ. എന്നെ കാക്കുന്ന  മാലാഖയേ, ദൈവത്തിന്റെ കൃപയാല്‍ അങ്ങേക്കെല്പിച്ചിരിക്കുന്ന എന്നെ ഈ രാത്രിയിലും കാത്തു സൂക്ഷിക്കണമേ, ആമ്മേന്‍.

ഈശോമറിയം യൌസേപ്പേ എന്റെ ആത്മാവിനെയും ശരീരത്തെയും നിങ്ങള്‍ക്കു ഞാന്‍ കാഴ്ച വയ്ക്കുന്നു. ഒരുക്കമില്ലാതെ പെട്ടെന്നുള്ള മരണത്തില്‍ നിന്ന് എന്നെ കാത്തു രക്ഷിക്കണമേ. ആമ്മേന്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.