എന്റെ ശക്തി യേശുവിലാണ്

ആഗസ്റ്റ് 23-ന് ഞായറാഴ്ച, പോർച്ചുഗലിലെ ലി​​സ്ബ​​ണിൽ നടന്ന ​ ​​യു​​വേ​​ഫ ചാ​​മ്പ്യ​​ൻ​​സ് ലീ​​ഗ് ഫുട്ബോൾ ഫൈ​​നലിൽ ജർമ്മൻ ഫുട്ബോൾ ക്ലബായ ബയേൺ മ്യൂണിക് ആറാം തവണയും ചാമ്പ്യന്മാർ ആയി. വിജയത്തിനുശേഷം ബ​​യേ​​ണ്‍ മ്യൂ​​ണി​​ക് താരം ഡേവിഡ് അലാബ ക്രിസ്തുവിലുള്ള തൻ്റെ വിശ്വാസം ഒരിക്കൽക്കൂടി പരസ്യമായി പ്രഖ്യാപിച്ച ചിത്രം ലോകം ഏറ്റെടുത്തിരിക്കുന്നു.

കീരീടനേട്ടത്തിന് “Meine Kraft liegt in Jesus” – എന്റെ ശക്തി യേശുവിലാണ് എന്നെഴുതിയ ടീ-ഷർട്ട് അണിഞ്ഞായിരുന്നു താരത്തിൻ്റെ വിജയാഘോഷം .ട്രോഫിയുമായി മുട്ടുകുത്തിനിന്ന് ദൈവത്തിനു നന്ദി പറയുന്ന ചിത്രം സാമൂഹികമാധ്യമങ്ങളിൽ ഇതിനകം വൈറലായിരിക്കുന്നു.

ബയേൺ മ്യൂണിക്കിന്റെയും ഓസ്ട്രിയുടെയും മിന്നുംതാരമാണ് ഇരുപത്തിയെട്ടുകാരനായ ഡേവിഡ് അലാബ. തന്റെ വിശ്വാസത്തെ പൊതുസമൂഹത്തിൽ വിളിച്ചുപറയാൻ ഒരിക്കലും മടി കാണിക്കാത്ത ഉത്തമ ക്രൈസ്തവ വിശ്വാസിയാണ് അലാബ. വർഷങ്ങൾക്കുമുമ്പ് ഒരിക്കൽ അലാബ ട്വിറ്ററിൽ കുറിച്ചു: “ദൈവമില്ലാത്ത ജീവിതം ബോളില്ലാത്ത ഫുട്ബോൾ മത്സരം പോലെയാണ്.” മറ്റൊരിക്കൽ തന്റെ ആരാധകര്‍ക്കായി, ഇരുപത്തിമൂന്നാം സങ്കീർത്തനം – “കർത്താവാണ് എന്റെ ഇടയൻ” – വായിച്ചുകൊടുത്ത തികഞ്ഞ ക്രിസ്തുമതവിശ്വാസിയായ അലാബ, എപ്പോഴും ഒരു ബൈബിൾ തന്റെ കയ്യിൽ സൂക്ഷിക്കുന്നു.

2013-ലെ യുറോപ്യൻ ചാമ്പ്യൻസ് ലീഗ് കിരീടധാരണ സമയത്ത് “എന്റെ ശക്തി യേശുവിലാണ്” എന്നെഴുതിയ ടീ-ഷർട്ടാണ് ഡേവിഡ് അണിഞ്ഞിരുന്നത്.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.