ലോകത്തിന്റെ ലാഭക്കൊതി നീക്കുവാൻ അമ്മമാരുടെ സ്നേഹത്തിനു കഴിയും: ഫ്രാൻസിസ് പാപ്പാ

ലോ​​​​ക​​​​ത്തി​​​​നു ലാ​​​​ഭ​​​​ക്കൊ​​​​തി മാ​​​​ത്ര​​​​മാ​​​​ണു​​​​ള്ള​​​​തെ​​​​ന്നു ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ. ലോ​​​​ക​​​​ത്തി​​​​ന് ഐ​​​​ക്യം ന​​​​ഷ്ട​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്നും സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ബ​​​​സി​​​​ലി​​​​ക്ക​​​​യി​​​​ൽ പു​​​​തു​​​​വ​​​​ത്സ​​​​ര ദി​​​​വ്യ​​​​ബ​​​​ലി മ​​​ധ്യേ ന​​​ൽ​​​കി​​​യ സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ൽ അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. ഭി​​ന്ന​​ത​​യും വി​​ദ്വേ​​ഷ​​വും നി​​റ​​ഞ്ഞ ലോ​​ക​​ത്തി​​ന്‍റെ ദു​​സ്ഥി​​തി നീ​​ക്കാ​​ൻ അ​​മ്മ​​മാ​​രു​​ടെ സ്നേ​​ഹ​​ത്തി​​നു മാ​​ത്ര​​മേ ക​​ഴി​​യൂ.

ഇ​​​​ത്ര​​​​യ​​​​ധി​​​​കം പ​​​​ര​​​​സ്പ​​​​രം ബ​​​​ന്ധ​​​​പ്പെ​​​​ട്ടു​​​​കി​​​​ട​​​​ക്കു​​​​ന്ന ലോ​​​​ക​​​​ത്തി​​​​ൽ അ​​​​തി​​​​നേ​​​​ക്കാ​​​​ൾ വ​​​​ലി​​​​യ അ​​​​ക​​​​ൽ​​​​ച്ച നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്നു. എ​​​​ത്ര വ​​​​ലി​​​​യ ഏ​​​​കാ​​​​ന്ത​​​​ത​​​​യാ​​​​ണു മ​​​​നു​​​​ഷ്യ​​​​ൻ അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന​​​​ത്. അ​​​​മ്മ​​​​യു​​​​ടെ ക​​​​ണ്ണു​​​​ക​​​​ളോ​​​​ടെ ഭാ​​​​വി​​​​യി​​​​ലേ​​​​ക്കു നോ​​​​ക്കു​​​​ന്ന ഒ​​​​രു ലോ​​​​ക​​​​മാ​​​​ണു ന​​​​മു​​​​ക്കു വേ​​​​ണ്ട​​​​ത്. അ​​​​ല്ലാ​​​​ത്ത ലോ​​​​കം ലാ​​​​ഭം മാ​​​​ത്രം മാ​​​​ത്ര​​​​മാ​​​​യി​​​​രി​​​​ക്കും പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ക. മ​​​​റ്റു​​​​ള്ള​​​​വ​​​​രെ സ്വ​​​​ന്തം കു​​​​ഞ്ഞു​​​​ങ്ങ​​​​ളാ​​​​യി കാ​​​​ണാ​​​​ൻ ആ ​​​​ലോ​​​​ക​​​​ത്തി​​​​നു ക​​​​ഴി​​​​യി​​​​ല്ല. ആ ​​​​ലോ​​​​കം പ​​​​ണ​​​​മു​​​​ണ്ടാ​​​​ക്കും. പ​​​​ക്ഷേ എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും വേ​​​​ണ്ടി​​​​യ​​​​ല്ല. വൈ​​​​ജാ​​​​ത്യ​​​​ത്തേ​​​​ക്കാ​​​​ൾ പ്ര​​​​ധാ​​​​നം ഐ​​​​ക്യ​​​​മാ​​​​ണ്.

വി​​​​ശ്വാ​​​​സ​​​​ത്തി​​​​ലു​​​​ള്ള വി​​​​സ്മ​​​​യം സ​​​​ഭാ​​​​മ​​​​ക്ക​​​​ൾ​​​​ക്കു ന​​​​ഷ്ട​​​​പ്പെ​​​​ട്ടാ​​​​ൽ, സ​​​​ഭ ഭൂ​​​​ത​​​​കാ​​​​ല​​​​ത്തെ സു​​​​ന്ദ​​​​ര കാ​​​​ഴ്ച​​​​ബം​​​​ഗ്ലാ​​​​വു മാ​​​ത്ര​​​മാ​​​യി മാ​​​​റും. ജീ​​വി​​ത പ്ര​​ശ്ന​​ങ്ങ​​ളി​​ൽ കു​​രു​​ങ്ങി​​ക്കി​​ട​​ക്കു​​മ്പോൾ ദൈ​​വ​​മാ​​താ​​വി​​ന്‍റെ സ​​ഹാ​​യം തേ​​ട​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം ഉ​​ദ്ബോ​​ധി​​പ്പി​​ച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.